വാഷിങ്ടൺ:കോവിഡ്-19 രോഗത്തിനുള്ള വാക്സിൻ വികസനത്തിനായി അമേരിക്ക 160 കോടി ഡോളർ ധനസഹായം പ്രഖ്യാപിച്ചു. കോവിഡ് വാക്സിൻ വികസനം ത്വരിതപ്പെടുത്താനുള്ള ഓപ്പറേഷൻ വാർപ്പ് സ്പീഡിൽ ഉൾപ്പെടുത്തിയാണ് ഇത്രയും വലിയ തുക ബയോടെക് കമ്പനിയായ നോവാ വാക്സിന് വാക്സിൻ വികസിപ്പിക്കുന്നതിനും നിർമ്മിക്കുന്നതിനും നൽകിയത്. ഇതു കൂടാതെ കോവിഡ് രോഗ ചികിത്സയ്ക്കായുള്ള മരുന്നിന്45 കോടി ഡോളറിന്റെ ധനസഹായം റെജിനെറോൺ കമ്പനിക്കും യുഎസ്നൽകുന്നുണ്ട്. ആരോഗ്യവകുപ്പും പ്രതിരോധ വകുപ്പുമായുണ്ടാക്കിയ കരാർ പ്രകാരം 10കോടി വാക്സിൻ ഡോസുകൾ ഈ വർഷമവസാനത്തോടെ വിതരണം ചെയ്യുമെന്നാണ് നോവാവാക്സ് സമ്മതിച്ചിരിക്കുന്നത്. "രാജ്യത്തെ ജനങ്ങളുടെ ജീവന്റെ സംരക്ഷണത്തിനായി ഓപ്പറേഷൻ വാർപ് സ്പീഡ് പദ്ധതിയുമായി ചേർന്ന്വാക്സിൻ വികസിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ തങ്ങൾക്ക് അഭിമാനമുണ്ട്" എന്നാണ് കമ്പനിയുടെ പ്രസിഡന്റും സിഇഒയുമായ സ്റ്റാൻലി എർക്ക് പറഞ്ഞത്. എൻവി എക്സ് കോവ് 2373 എന്ന വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിലാണ് കമ്പനി. ഓപ്പറേഷൻ വാർപ് സ്പീഡിൽഉൾപ്പെടുത്തി കോവിഡ് രോഗത്തിന് 2021ഓടെ ഫലപ്രദമായ വാക്സിൻ വിതരണം ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് യുഎസ്. content highlights:US Awards 160 crore dollar To the Firm For COVID-19 Vaccine
from mathrubhumi.latestnews.rssfeed https://ift.tt/2BNHHuU
via
IFTTT