റായ്പുർ: ഛത്തീസ്ഗഢിൽ ക്യാബിനറ്റ് മന്ത്രിമാരുടെ ഓഫീസുകളിൽ പാർലമെന്ററി സെക്രട്ടറിമാരായി 15 കോൺഗ്രസ് എംഎൽഎമാരെ നിയമിച്ച് മുഖ്യമന്ത്രി ഭൂപേഷ് ബഘേൽ. താരതമ്യേന പുതുമുഖ എംഎൽഎമാർക്കാണ് നിയമനം ലഭിച്ചിരിക്കുന്നത്. ഇതിൽ 10 പേരും പിന്നാക്ക വിഭാഗത്തിൽ നിന്നും പട്ടിക വർഗ വിഭാഗത്തിൽനിന്നുമുള്ളവരാണ്. മൂന്ന് പേർ സ്ത്രീകളാണ്. അതേസമയം, നിയമനത്തിൽ വിമർശനവുമായി പ്രതിപക്ഷമായ ബിജെപി രംഗത്തെത്തി. രാജസ്ഥാനിലെ സംഭവ വികാസങ്ങൾ കണക്കിലെടുത്ത് പാർട്ടിയിൽ ഭിന്നിപ്പിനുള്ള സാധ്യത ഇല്ലാതാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. പുതിയ നിയമനം ലഭിച്ചവർ രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന് നന്ദി പറയണമെന്നും ബിജെപി എംപി സുനിൽ സോണി പറഞ്ഞു. ഇത്തരം നിയമനങ്ങളെ കോൺഗ്രസ് പ്രതിപക്ഷത്തിരിക്കെ ഹൈക്കോടതിയിൽ ചോദ്യം ചെയ്തിരുന്നുവെന്ന് ബിജെപി നേതാവ് രാജേഷ് മുനാത് പറഞ്ഞു. വിമതരെ സമാധാനിപ്പിക്കുന്നതിനാണ് മുഖ്യമന്ത്രി ബഘേൽ ഈ നിയമനങ്ങൾ നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. എംഎൽഎമാരിൽ നാല് പേരെ ആഭ്യന്തരമന്ത്രി താമ്രധ്വജ് സാഹുവിന്റെയും ആരോഗ്യമന്ത്രി ടി.എസ്. സിങ് ദേവിന്റേയും ഓഫീസിലാണ് നിയമിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ മുഖ്യമന്ത്രി സ്ഥാനം മോഹിച്ചിരുന്നവരാണ് ഇരുവരും. അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസിൽ പാർലമെന്ററി സെക്രട്ടറിമാരായി ആരേയും നിയമിച്ചിട്ടില്ല. Content Highlights: Chhattisgarh Chief Minister Bhupesh Baghel finds posts for 15 MLAs, BJP sees Jaipur effect
from mathrubhumi.latestnews.rssfeed https://ift.tt/38ZeCbT
via
IFTTT