കടയ്ക്കൽ(കൊല്ലം): കുടുംബവഴക്കിനെത്തുടർന്ന് ഭർത്താവ് കിണറ്റിൽ ചാടിയതുകണ്ട ഭാര്യ തൂങ്ങിമരിച്ചു. ചിതറ ഭജനമഠം അശ്വതി ഭവനിൽ രഞ്ജിത്തിന്റെ ഭാര്യ അശ്വതി(26)യാണ് മരിച്ചത്. രഞ്ജിത്ത് രക്ഷപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും രഞ്ജിത്ത് സമീപമുള്ള കിണറ്റിലേക്ക് ചാടുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇതുകണ്ട അശ്വതി വീട്ടിനുള്ളിൽ കയറി വാതിലടച്ചു. പിന്നീട് കിണറ്റിൽനിന്ന് തനിയെ കയറിവന്ന രഞ്ജിത്ത് വീടിന്റെ വാതിൽ പൊളിച്ച് അശ്വതിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കടയ്ക്കൽ പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മക്കൾ: വൈഷ്ണവ്, വൈശാഖ്. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056) Content Highlights: wife commits suicide after husbands suicide attempt in kadakkal kollam
from mathrubhumi.latestnews.rssfeed https://ift.tt/3gcgVee
via
IFTTT