Breaking

Tuesday, March 3, 2020

വയനാട് മേപ്പാടിയില്‍ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട യുവാവ് തൂങ്ങിമരിച്ചു

മേപ്പാടി:പ്രളയത്തിൽ വീട് നഷ്ടപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തു. വയനാട് മേപ്പാടി സ്വദേശി സനൽ ആണ് ആത്മഹത്യ ചെയ്തത്. സനലിന്റെ വീട് പുറം പോക്ക് ഭൂമിയിലായിരുന്നു. അതിനാൽ തന്നെ രേഖകളൊന്നും സനലിന്റെ കൈവശം ഉണ്ടായിരുന്നില്ല. ലൈഫ് പോലുള്ള പദ്ധതികൾ നടപ്പിലാക്കി തുടങ്ങിയപ്പോൾരേഖകൾ ഉള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ വീട് ലഭിച്ചിരുന്നത്. രണ്ടാം ഘട്ടത്തിൽ വീടും സ്ഥലവും നൽകാനുള്ളവരുടെ പട്ടികയിൽ ആദ്യ സ്ഥാനക്കാരനായിരുന്നു സനലെന്നാണ് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കുന്നത്. ഈ കാര്യങ്ങൾ സനലിനെ അറിയിച്ചിരുന്നു. എന്നാൽ തിങ്കളാഴ്ച താത്കാലികമായി നിർമിച്ച ഷെഡ്ഡിൽ സനലിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങിയത് മൂലമാണ് സനലിന് വീട് നൽകാതിരുന്നതെന്നാണ്മേപ്പാടി പഞ്ചായത്ത് നൽകുന്ന വിശദീകരണം. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056) Content Highlight: Man who lost house in flood commit suicide


from mathrubhumi.latestnews.rssfeed https://ift.tt/3ao4edy
via IFTTT