Breaking

Saturday, February 22, 2020

ട്രംപിന്റെ സന്ദര്‍ശനം: മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയം ഉന്നയിച്ചേക്കും

വാഷിങ്ടൺ: ഇന്ത്യാ സന്ദർശനവേളയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉന്നയിക്കുമെന്ന് അമേരിക്ക. ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യം അഭിമാനകരമാണെന്നും അത് ഉയർത്തിപ്പിടിക്കുമെന്നാണ് പ്രതീക്ഷയെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തോടും അതിന്റെ ഭരണഘടനാ സ്ഥാപനങ്ങളോടും വലിയ ബഹുമാനമുണ്ടെന്നും ഈ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നത് തുടരുമെന്നും ഉന്നത ഉദ്യോഗസ്ഥൻ പ്രതികരിച്ചു. പൗരത്വനിയമ ഭേദഗതി വിഷയവും ട്രംപ് ഉന്നയിച്ചേക്കും. പൗരത്വനിയമ ഭേദഗതി വിഷയം ഇന്ത്യാ സന്ദർശനവേളയിൽ ഉന്നയിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, നിങ്ങൾ ഉന്നയിച്ച ചില പ്രശ്നങ്ങളിൽ ഞങ്ങൾക്ക് ആശങ്കയുണ്ടെന്ന് അമേരിക്കൻഉദ്യോഗസ്ഥൻ പ്രതികരിച്ചു. പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രസിഡന്റ് ഇക്കാര്യം ഉന്നയിക്കുമെന്നാണ് കരുതുന്നതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ജനാധിപത്യ മൂല്യങ്ങളും മതന്യൂനപക്ഷങ്ങളോടുള്ള ബഹുമാനവും ഉയർത്തിക്കാണിക്കുന്ന കാര്യത്തിൽ ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content HighlightS: Trump Will Raise Religious Freedom With PM Modi In India: US Official


from mathrubhumi.latestnews.rssfeed https://ift.tt/39TIkOT
via IFTTT