Breaking

Monday, February 24, 2020

അർധ അതിവേഗ തീവണ്ടിപ്പാത: വിശദപദ്ധതി റിപ്പോർട്ട് അടുത്ത മാസം കൈമാറും

കണ്ണൂർ : അർധ അതിവേഗ റെയിൽപ്പാതയുടെ ഇരുവശത്തുമുള്ള സ്ഥലം ഉടമകളെക്കുറിച്ചുള്ള വിവരം റവന്യൂവകുപ്പിനു നൽകാൻ സർവേ നമ്പർ തേടുന്നു. ഇതിന്റെ ഡിജിറ്റൽ പകർപ്പിനായി കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ(കെ.ആർ.ഡി.സി.എൽ.) ഏജൻസിയെ ചുമതലപ്പെടുത്തി. ഏജൻസിയായ കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് സെന്റർ (കെ.എസ്.ആർ.ഇ.സി.) മാർച്ചിൽ സർവേ വിവരം നൽകുമെന്ന് കെ.ആർ.ഡി.സി.എൽ. എം.ഡി. വി. അജിത്കുമാർ പറഞ്ഞു. അതിനുശേഷം സർക്കാർഭൂമി ഏറ്റെടുക്കുന്നതിന്റെ ഉത്തരവും മാർച്ച് അവസാനത്തോടെ വിശദപദ്ധതി റിപ്പോർട്ടും (ഡി.പി.ആർ.) തയ്യാറാക്കും. ഫ്രഞ്ച് കൺസൾട്ടൻസി കമ്പനിയായ സിസ്ട്രയ്ക്കാണു ചുമതല. സിൽവർ ലൈനിന്റെ തിരുവനന്തപുരം-എറണാകുളം സെക്ഷനിൽ അലൈൻമെന്റ് പൂർത്തിയായി. എറണാകുളം മുതൽ കാസർകോട് വരെ ഈ മാസം പൂർത്തിയാക്കും. ഹൈദരാബാദിലെ ജിയോനോ കമ്പനി നടത്തിയ ആകാശ സർവേയുടെ അടിസ്ഥാനത്തിലാണ് അലൈൻമെന്റ് നിശ്ചയിച്ചത്. പാളത്തിന് 25 മീറ്റർ ഇരുവശവും വിട്ടുള്ള സ്ഥലത്തിന്റെ അലൈൻമെന്റ് റിപ്പോർട്ട് കെ.എസ്.ആർ.ഇ.സി.ക്കു കൈമാറും. അവരുടെ കൈവശമുള്ള ഡിജിറ്റൽ വിവരത്തിൽനിന്ന് കോറിഡോറിലെ സ്ഥലസർവേ നമ്പർ നൽകും. സർവേ നമ്പറും അലൈൻമെന്റും സർക്കാരിനു സമർപ്പിച്ചശേഷം മാർച്ച് അവസാനത്തോടെ വിശദപദ്ധതി റിപ്പോർട്ട് കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്ക് കൈമാറും. കേന്ദ്രസർക്കാരാണ് ഇതിന് അവസാന അനുമതി നൽകേണ്ടത്. ഈവർഷംതന്നെ നിർമാണം ആരംഭിക്കാനും 2024-ൽ പൂർത്തിയാക്കാനുമാണ് ലക്ഷ്യം. 575 കിലോമീറ്റർ, 1226 ഹെക്ടർ ഭൂമി തിരുവനന്തപുരം മുതൽ കാസർകോട് വരെ അർധ അതിവേഗ തീവണ്ടി ഓടിക്കാൻ 575 കിലോമീറ്ററിലാണ് ആകാശസർവേ നടത്തിയത്. സാധ്യതാ പഠനറിപ്പോർട്ട് പ്രകാരം 1226 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. നിലവിലുള്ള റെയിൽവേ ലൈനിന് സമാന്തരമായിപോകുന്ന ഭാഗത്ത് റെയിൽവേക്കുള്ള അധികഭൂമി പദ്ധതിക്ക് ഉപയോഗിക്കാമെന്ന് റെയിൽവേ മന്ത്രാലയം സമ്മതിച്ചിരുന്നു. 200 ഹെക്ടർഭൂമി ഇങ്ങനെ കിട്ടും. Content Highlights:semi high speed rail- project report will hand over next month


from mathrubhumi.latestnews.rssfeed https://ift.tt/2usMcrc
via IFTTT