വെല്ലിങ്ടൺ: ഇന്ത്യ വീണ പേസ് പിച്ചിൽ ന്യൂസീലൻഡ് ബാറ്റ്സ്മാൻമാരുടെ അതിജീവനം. ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരേ ന്യൂസീലൻഡിന് ഒന്നാമിന്നിങ്സ് ലീഡ്. ഒന്നാമിന്നിങ്സിൽ ഇന്ത്യയെ 165 റൺസിന് പുറത്താക്കിയ കിവീസ് ഒടുവിൽ വിവരം കിട്ടുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 170 റൺസെടുത്തു. ഏഴ് വിക്കറ്റ് കൈയിലിരിക്കേ അഞ്ച് റൺസിന്റെ ലീഡായി ആതിഥേയർക്ക്. 76 റൺസുമായി ക്യാപ്റ്റൻ കെയ്ൻ വില്യംസണും ഹെന്റി നിക്കോൾസുമാണ് (2) ക്രീസിൽ. ടോം ലാദം (11), ടോം ബ്ലൺഡൽ (30), റോസ് ടെയ്ലർ (44) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസീലൻഡിന് നഷ്ടമായത്. ഇഷാന്ത് ശർമയ്ക്കാണ് മൂന്ന് വിക്കറ്റും. നേരത്തെ അഞ്ചിന് 122 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 43 റൺസ് കൂടി മാത്രമേ ചേർക്കാനായത്. അജിൻക്യ രഹാനെയാണ് (46) ടോപ്സ്കോറർ. ഋഷഭ് പന്ത് (19), മുഹമ്മദ് ഷമി (21) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. രവിചന്ദ്രൻ അശ്വിൻ (0), ഇഷാന്ത് ശർമ (5) എന്നിവരുടെ വിക്കറ്റ് കൂടിയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ജസ്പ്രീത് ബുംറ (0*) പുറത്താകാതെ നിന്നു. കിവീസിനായി ടിം സൗത്തിയും കെയ്ൽ പാറ്റിൻസണും നാല് വീതം വിക്കറ്റെടുത്തു. Content Highlights: india all out for just 165
from mathrubhumi.latestnews.rssfeed https://ift.tt/32epek0
via
IFTTT