Breaking

Saturday, February 22, 2020

കശ്മീരില്‍ രണ്ട് ലഷ്‌കര്‍ ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ: കശ്മീരിൽ രണ്ട് ലഷ്കറെ തൊയ്ബ ഭീകരരെ സുരക്ഷ സേന വധിച്ചു. ദക്ഷിണ കശ്മീരിൽ അനന്ത്നാഗ് ജില്ലയിലെ സംഗമിലാണ് സംഭവം. സംഗമിലെ ബിജ്ബിഹാരയിൽ വെള്ളിയാഴ്ച രാത്രി സൈന്യവും ഭീകരരും തമ്മിൽ വെടിവെപ്പുണ്ടായി. കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ ലഷ്കറിന്റെ പ്രാദേശിക കമാൻഡറായ ഫുർകാനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് തിരച്ചിൽ നടത്തിയതെന്നും രണ്ട് ഭീകരരെ വധിച്ചതായും ജമ്മു കശ്മീർ ഐജി വിജയ് കുമാർ പറഞ്ഞു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. Content Highlighs: Two LeT militants gunned down by security forces in Kashmirs Anantnag district


from mathrubhumi.latestnews.rssfeed https://ift.tt/3a0Cuvn
via IFTTT