കോഴിക്കോട് : അവിനാശി വാഹനാപകടത്തിന്റെ പൂർണ ഉത്തരവാദിത്വം ലോറി ഡ്രൈവർക്കെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ. മരണപ്പെട്ട ഡ്രൈവറുടെയും കണ്ടക്ടറുടെയും കുടുംബത്തിന് 30 ലക്ഷം രൂപ നൽകും. ആശ്രിതർക്ക് നൽകുന്ന 10 ലക്ഷം രൂപ നഷ്ടപരിഹാരത്തിൽ ആദ്യഗഡു 2 ലക്ഷംരൂപ നടപടിക്രമം പൂർത്തിയാകും മുമ്പ് നൽകുമെന്നും അദ്ദേഹം അറിയിച്ചു. അവിനാശിയിലെ അപകടം മെക്കാനിക്കൽ പ്രശ്നം കൊണ്ട് ഉണ്ടായതാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. എന്നാൽ ടയർ പൊട്ടിയതുകൊണ്ടല്ല അപകടം ഉണ്ടായിരിക്കുന്നത്. 25-ാം തിയ്യതി റോഡ് സേഫ്റ്റിയുടെ അടിയന്തര മീറ്റിങ് വിളിച്ചിട്ടുണ്ട്. കണ്ടെയ്നർ ലോറികളുടെ നിയന്ത്രണമില്ലാത്ത പ്രവർത്തനം നിയന്ത്രിക്കാൻ എന്തെങ്കിലും നടപടികൾ സ്വീകരിക്കാൻ കഴിയുമോ എന്നതാണ് പ്രധാനമായും ചർച്ച ചെയ്യുക. രാത്രികാല ബസുകൾ അമിത വേഗത്തിലാണ് എന്നുള്ളത് വസ്തുതയാണ്. അതും ചർച്ച ചെയ്യും. അപകടം ഉണ്ടാക്കിയ കണ്ടെയ്നർ ലോറിയുടെ പെർമിറ്റ് റദ്ദാക്കാനുള്ള നടപടിക്ക് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. Content Highlights:The lorry driver is responsible for the Avinashi Bus Accident:A.K.Saseendran
from mathrubhumi.latestnews.rssfeed https://ift.tt/2VbsdIv
via
IFTTT