Breaking

Saturday, February 22, 2020

പിതൃസ്മരണയില്‍ ആലുവാ മണപ്പുറത്ത് പതിനായിരങ്ങള്‍ ബലിതര്‍പണം നടത്തി

ആലുവ: ശിവപഞ്ചാക്ഷരീ മന്ത്രം ഏറ്റുചൊല്ലിയ വിശ്വാസികൾ മണപ്പുറത്തെ ഭക്തിസാന്ദ്രമാക്കി. രാവേറെ കാത്തിരുന്ന ജനസഹസ്രം ശനിയാഴ്ച പുലർച്ചെ മുതൽ ബലിതർപ്പണം നടത്തി. പുലർച്ചെ മുതൽ വലിയ ഭക്തജനത്തിരക്കാണ് ആലുവ ശിവരാത്രി മണപ്പുറത്ത് അനുഭവപ്പെട്ടത്. എള്ളും പൂവും ഉണക്കലരിയും ഉൾപ്പെടെയുള്ള പൂജാദ്രവ്യങ്ങൾ നറുക്കിലയിൽ പിതൃക്കൾക്ക് നേദിച്ച് പ്രണാമമർപ്പിച്ച് വിശ്വാസികൾ പെരിയാറിലിറങ്ങി മുങ്ങിനിവർന്നു. തുടർന്ന് ശിവക്ഷേത്രത്തിൽ ദർശനം നടത്തിയാണ് ഭക്തജനങ്ങൾ മടങ്ങുന്നത്. 150ൽ ഏറെ ബലിത്തറകളാണ് ദേവസ്വം ബോർഡ് ഒരുക്കിയിരിക്കുന്നത്. ശിവരാത്രിയോടനുബന്ധിച്ചുള്ള ബലിതർപണം 11 മണിയോടെ അവസാനിക്കും. തുടർന്ന് വാവിന്റെ ഭാഗമായുള്ള ബലിതർപണ ചടങ്ങുകൾ ഉച്ചയ്ക്കു ശേഷം മൂന്നു മണിയോടെ ആരംഭിക്കും. ഇത് ഞായറാഴ്ച പുലർച്ചെ രണ്ടുമണിവരെ നീണ്ടുനിൽക്കും. ശിവരാത്രി മണപ്പുറത്ത് ഭിന്നശേഷിക്കാർക്കും വയോധികർക്കും പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. ആദ്യത്തെ ബലിത്തറയായ എ വൺ ആണ് ഇരുവിഭാഗത്തിലുമുള്ളവർക്ക് പ്രത്യേകം മാറ്റി വെച്ചിട്ടുള്ളത്. ഭിന്നശേഷിയുള്ളവരും വയോധികരും എത്തിയാൽ അവർക്കായിരിക്കും മുൻഗണന നൽകുക. Content Highlights:shivaratri celebration in aluva temple


from mathrubhumi.latestnews.rssfeed https://ift.tt/2VdYnmw
via IFTTT