Breaking

Sunday, February 23, 2020

സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരുടെ പി.എസ്.സി കോച്ചിങ് സെന്റര്‍; വിജിലന്‍സ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർ പി.എസ്.സി പരിശീലന കേന്ദ്രങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം തുടങ്ങി. തിരുവനന്തപുരത്തെ മൂന്ന് സ്ഥാപനങ്ങളെ കുറിച്ചാണ് അന്വേഷണം നടത്തുന്നത്. സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പിലെ ഉദ്യോഗസ്ഥർ നടത്തുന്ന പരിശീലന കേന്ദ്രങ്ങളെ സംബന്ധിച്ച് ആക്ഷേപങ്ങൾ ഉയർന്നിരുന്നു. പി.എസ്.സി. ചോദ്യക്കടലാസ് സെക്ഷനുകളിൽ ഇവർക്ക് സ്വാധീനമുണ്ടെന്ന ആക്ഷപവുമുണ്ടായിരുന്നു. ഇതേ തുടർന്ന് ഇവർക്ക് പൊതുഭരണ വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. പൊതുഭരണ വകുപ്പും പി.എസ്.സിയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജലൻസ് അന്വേഷണം ആരംഭിച്ചത്. പൊതുഭരണ വകുപ്പിലെ മൂന്ന് ഉദ്യോഗസർക്കെതിരെയാണ് ആരോപണമുള്ളത്. ഇതിൽ രണ്ടുപേർ ദീർഘകാല അവധിയെടുത്താണ് പരിശീലന കേന്ദ്രം നടത്തുന്നത്. മറ്റുള്ളവരുടെ പേരിലാണ് ഇവർ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിനിടെ ആരോപണ വിധേയനായ ഒരു ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം കെ.എ.എസ് പരീക്ഷ എഴുതുകയും ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ സ്വത്ത് വിവരങ്ങൾ, പി.എസ്.സിയുമായി ഉദ്യോഗസ്ഥർക്കുള്ള ബന്ധം എന്നീ കാര്യങ്ങളാണ് വിജിലൻസ് നിലവിൽ അന്വേഷിക്കുക. Content Highlights:PSC Coaching Center of Secretariat Officers; vigilance investigation has begun


from mathrubhumi.latestnews.rssfeed https://ift.tt/39UyoES
via IFTTT