Breaking

Sunday, February 23, 2020

തളിപ്പറമ്പ് ജില്ലാ ജയിലിന് മുഖ്യമന്ത്രി തറക്കല്ലിട്ടു

തളിപ്പറമ്പ്: തളിപ്പറമ്പ് ജില്ലാ ജയിലിന് കാഞ്ഞിരങ്ങാട് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. ജയിൽ കെട്ടിടം സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ആരോഗ്യപരമായ കാരണങ്ങളാൽ കൂടുതൽ സംസാരിക്കാതെ മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു. ജയിംസ് മാത്യു എം.എൽ.എ.അധ്യക്ഷത വഹിച്ചു. കാഞ്ഞിരങ്ങാട് റവന്യൂ വിഭാഗം വിട്ടുനൽകിയ 8.477 ഏക്കർ സ്ഥലത്താണ് ജില്ലാ ജയിൽ നിർമ്മിക്കുന്നത്. പയ്യന്നൂർ, പെരിങ്ങോം, ചെറുപുഴ, പഴയങ്ങാടി, പരിയാരം, ആലക്കോട്, കുടിയാൻമല, ശ്രീകണ്ഠാപുരം, തളിപ്പറമ്പ് പയ്യാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ റിമാൻഡ് തടവുകാരെയാണ് ഇവിടെ പാർപ്പിക്കുക. അഞ്ഞൂറോളം തടവുകാർക്കുള്ള സൗകര്യങ്ങളൊരുക്കും. രണ്ടുനിലകളിൽ ഹൈടെക്ക് ജില്ലാ ജയിലാണ് നിർമ്മിക്കുക. ഒക് ടഗൺ മാതൃകയിലുള്ള ജയിലിൽ പൂന്തോട്ടം, ഡിജിറ്റൽ ലൈബ്രറി, അത്യാധുനിക അടുക്കള, ഡൈനിങ്ങ് ഹാൾ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. 18.56 കോടി രൂപയുടെതാണ് എസ്റ്റിമേറ്റ്. Content Highlights:hief Minister lays the foundation stone for the Taliparamba District Jail


from mathrubhumi.latestnews.rssfeed https://ift.tt/38Tsunj
via IFTTT