Breaking

Friday, November 30, 2018

ജീന്‍ എഡിറ്റിങ്ങിലൂടെ ഇരട്ടക്കുട്ടികള്‍ പിറന്ന സംഭവം: ന്യായീകരണവുമായി ശാസ്ത്രജ്ഞന്‍

ഹോങ്കോങ്:  'ക്രിസ്പര്‍ കാസ്- 9' എന്ന ജീന്‍ എഡിറ്റിങ് വിദ്യ ഉപയോഗിച്ച് എച്ച് ഐവി രോഗബാധയെ പ്രതിരോധിക്കാന്‍ ശേഷിയുള്ള  ഇരട്ടപ്പെണ്‍കുട്ടികള്‍ ജനിച്ചുവെന്ന അവകാശവാദവുമായി ചൈനീസ് ശാസ്ത്രജ്ഞന്‍ ഹി ജിയാന്‍ കൂ രംഗത്തെത്തിയിരുന്നു. ഷെന്‍ചെനിയിലെ സതേണ്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഗവേഷകനാണ് ഹി ജിയാന്‍കൂ.

മനുഷ്യഭ്രൂണം ഉപയോഗിച്ചുള്ള ഈ പരീക്ഷണങ്ങള്‍ക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.ഇതിനിടെയാണ് തന്റെ പരീക്ഷണത്തെ ന്യായീകരിച്ചുകൊണ്ട് ശാസ്ത്രജ്ഞന്‍ തന്നെ രംഗത്തുവന്നത്. ഹോങ്കോങ്ങില്‍ നടക്കുന്ന ജീനോം സമ്മിറ്റില്‍ വെച്ചാണ് തന്റെ പരീക്ഷണത്തില്‍ അഭിമാനം കൊള്ളുന്നുവെന്ന് ജിയാന്‍കൂ പ്രതികരിച്ചത്. എയ്ഡ്‌സ് രോഗം മാരകമായി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തിലൊരു പരീക്ഷണം മനുഷ്യരാശിക്ക് ഗുണമാണു ചെയ്യുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഹിയുടെ അവകാശവാദം രാജ്യാന്തര തലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടില്ല. പ്രമുഖ വൈദ്യശാസ്ത്ര പ്രസിദ്ധീകരണങ്ങള്‍ ഈ വിജയം പ്രസിദ്ധീകരിച്ചിട്ടുമില്ല. സതേണ്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ അധികൃതര്‍ ഈ പരീക്ഷണങ്ങളെപ്പറ്റി ഒന്നും അറിഞ്ഞിട്ടില്ലെന്നും കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുകയാണെന്നും പ്രതികരിച്ചു.



from Anweshanam | The Latest News From Health https://ift.tt/2ri0s0R
via IFTTT