Breaking

Sunday, February 23, 2020

ഡല്‍ഹിയില്‍ ഭീം ആര്‍മി പ്രതിഷേധം: ജാഫറാബാദ് മെട്രോ സ്‌റ്റേഷന്‍ അടച്ചു

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായി നൂറുകണക്കിന് സ്ത്രീകൾ പ്രതിഷേധവുമായി എത്തിയതോടെ ഡൽഹി ജാഫറാബാദ് മെട്രോ സ്റ്റേഷൻ അടച്ചു. ഈ സ്റ്റേഷനിൽ ട്രെയിൻ നിർത്തില്ലെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു. ശനിയാഴ്ച രാത്രിയോടെയാണ് ഇവിടെ സ്ത്രീകളുടെ വൻ സംഘം പ്രതിഷേധം തുടങ്ങിയത്. പ്രതിഷേധത്തെ തുടർന്ന് ഡൽഹിയിലെ പ്രധാന റോഡിലും ഗതാഗതം തടസ്സപ്പെട്ടു. സി.എ.എക്കെതിരായ പ്രതിഷേധത്തിന്റെ പുതിയ കേന്ദ്രമായി മാറിയിരിക്കുകയാണ് ജാഫറാബാദ്. ദേശീയ പതാകയേന്തി ആസാദി മുദ്രാവാക്യം വിളിച്ച് പ്രതിഷേധം ശക്തിപ്പെട്ട് വരികയാണ് ഇവിടെ. ചന്ദ്രശേഖർ ആസാദിന്റെ ഭീം ആർമി പാർട്ടി ദേശവ്യാപക ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഇന്നത്തെ പ്രതിഷേധം. നീ ബാൻഡ് ധരിച്ചവരും പ്രതിഷേധക്കാർക്കിടയിലുണ്ട്. ജയ് ഭീം മുദ്രാവാക്യവും ഇവർക്കിടയിൽ നിന്നുയരുന്നുണ്ട്.. പ്രതിഷേധം കനക്കുന്നതിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെ ഗതാഗതം തടസ്സപ്പെട്ട റോഡുകളിൽ തടസ്സം നീക്കാനുള്ള ശ്രമം പോലീസ് നടത്തിവരുന്നുണ്ട്. #WATCH Delhi: People continue to protest in Jaffrabad metro station area, against #CitizenshipAmendmentAct. Security has been deployed there. As per the Delhi Metro Rail Corporation, entry and exit of Jaffrabad have been closed. Trains will not be halting at this station. pic.twitter.com/gOLTj9MUnG — ANI (@ANI) February 23, 2020 Content Highlights:Block Delhi Road Against CAA, Back Bhim Army Chiefs Strike Call


from mathrubhumi.latestnews.rssfeed https://ift.tt/2T2ft4c
via IFTTT