Breaking

Sunday, February 23, 2020

ബാഹുബലിയായി ട്രംപ്: ഇന്ത്യയിലേക്കുള്ള വരവിന് മുന്നോടിയായി ട്വീറ്റില്‍ എഡിറ്റഡ് വീഡിയോ

ന്യൂഡൽഹി: ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പായി ബാഹുബലി-2 ചിത്രത്തിലെ എഡിറ്റ് ചെയ്ത വീഡിയോ ട്വീറ്റ് ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബാഹുബലി നായകൻ പ്രഭാസിന്റെ തലവെട്ടിമാറ്റി ട്രംപിന്റെ തലവെച്ച മോർഫ് ചെയ്ത വീഡിയോ ആണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യയിലെ മികച്ച കൂട്ടുകാർക്കൊപ്പം ചിലവഴിക്കുന്നതിനായി ഞാൻ കാത്തിരിക്കുന്നു എന്ന അടിക്കുറിപ്പോടുകൂടിയാണ് ട്രംപ് ഈ വീഡിയോ റീട്വീറ്റ് ചെയ്തിരിക്കുന്നത്. ബാഹുബലിയിൽ ശിവഗാമി ആയി അഭിനയിച്ച രമ്യ കൃഷ്ണന്റെ റോളിലാണ് ട്രംപിന്റെ ഭാര്യ മിലാനിയ ട്രംപ് വീഡിയോയിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മോർഫ് ചെയ്ത വീഡിയോയിലുണ്ട്. മോദിയുടെ ഭാര്യ യശോദ ബെന്നും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത് ശ്രദ്ധേയമാണ്. ട്രംപ് വാൾ പിടിച്ച് യുദ്ധം ചെയ്യുന്നതും രഥത്തിലും കുതിരപ്പറുത്തും കയറുന്നതെല്ലാം വീഡിയോയിൽ കാണാം. Look so forward to being with my great friends in INDIA! https://t.co/1jdk3AW6fG — Donald J. Trump (@realDonaldTrump) February 22, 2020 ഇന്ത്യൻ സന്ദർശനത്തിനു മുന്നോടിയായി ഇന്ത്യക്കാരെ മുഴുവൻ കൈയിലെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ട്രംപ് ആയുഷ്മാൻ ഖുരാന നായകനാകുന്ന റൊമാന്റിക്-കോമഡി ചിത്രത്തെ അഭിനന്ദിച്ചിരുന്നു. സ്വവർഗാനുരാഗികളുടെ കഥപറയുന്ന ഖുരാനയുടെ ശുഭ് മംഗൽ സ്യാദാ സാവ്ധാൻ എന്ന ചിത്രത്തെയാണ് ട്രംപ് പുകഴ്ത്തിയത്. സ്വവർഗാനുരാഗികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന പീറ്റർ താച്ചെലിന്റെ ട്വീറ്റ് പങ്കുവെച്ച ട്രംപ് മഹത്തായതെന്ന് ട്വിറ്ററിൽ കുറിക്കുകയുംചെയ്തു. Content Highlights:Watch: Ahead Of India Visit, Donald Trump Shares Video Of Himself As "Baahubali"


from mathrubhumi.latestnews.rssfeed https://ift.tt/2SSZu9L
via IFTTT