Breaking

Sunday, February 23, 2020

മതസ്വാതന്ത്ര്യം വിഷയമാകും -വൈറ്റ് ഹൗസ്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിലെ മതസ്വാതന്ത്ര്യവിഷയം സ്വകാര്യ ചർച്ചകളിലും പൊതുവേദിയിലും ഉന്നയിച്ചേക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് വെള്ളിയാഴ്ച പറഞ്ഞു. പൗരത്വനിയമഭേദഗതിയെയോ ദേശീയ പൗരത്വപ്പട്ടികയെയോ കുറിച്ച് ട്രംപ് സംസാരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. “ ഇക്കാര്യത്തെക്കുറിച്ച് ഞങ്ങൾക്കും ആശങ്കയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചർച്ചയിൽ പ്രസിഡന്റ് ഇക്കാര്യം സംസാരിക്കുമെന്നാണു കരുതുന്നത്. ജനാധിപത്യ പാരമ്പര്യവും മതന്യൂനപക്ഷങ്ങളോടുള്ള ബഹുമാനവും ഇന്ത്യ തുടരുന്നത് ലോകം ഉറ്റുനോക്കുകയാണെന്നും സൂചിപ്പിക്കും. ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തോടും സ്ഥാപനങ്ങളോടും അമേരിക്കയ്ക്ക് വലിയ ബഹുമാനമാണുള്ളത്”- വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു. Content Highlights:Trump Visit India


from mathrubhumi.latestnews.rssfeed https://ift.tt/2HKDmYD
via IFTTT