Breaking

Sunday, February 23, 2020

കോലിയും മടങ്ങി; ഇന്ത്യയ്ക്ക് നാലു വിക്കറ്റ് നഷ്ടം

വെല്ലിങ്ടൺ: ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയെ ബാറ്റിങ് തകർച്ച വിട്ടൊഴിയുന്നില്ല. ഒന്നാമിന്നിങ്സിൽ ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാമിന്നിങ്സിലും ബാറ്റിങ് തകർച്ച നേരിടുകയാണ്. 348 റൺസ് എന്ന ആതിഥേയരുടെ ഒന്നാമിന്നിങ്സ് സ്കോറിനെതിരേ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് നാലു വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു. ഓപ്പണർമാരായ പൃഥ്വി ഷാ (30 പന്തി നിന്ന് 14), മായങ്ക് അഗർവാൾ (99 പന്തിൽ നിന്ന് 58), ചേതേശ്വർ പൂജാര (81 പന്തിൽ നിന്ന് 11), ക്യാപ്റ്റൻ കോലി (43 പന്തിൽ നിന്ന് 19) എന്നിവരാണ് പുറത്തായത്. സഹനായകൻ അജിങ്ക്യ രഹാനെയും ഹനുമ വിഹാരിയുമാണ് ക്രീസിൽ. കിവീസിനുവേണ്ടി ബൗൾട്ട് മൂന്നും സൗത്തി ഒരു വിക്കറ്റും വീഴ്ത്തി. കോലിയെ ബൗൾട്ടാണ് മടക്കിയത്. നേരത്തെ അഞ്ചിന് 216 എന്ന തലേദിവസത്തെ സ്കോറിൽ മൂന്നാം ദിനം കളിയാരംഭിച്ച ന്യൂസീലൻഡ് 100.2 ഓവറിൽ 348 റൺസിന് ഓൾഔട്ടായി. ഉച്ചഭക്ഷണത്തോടെയാണ് അവർ ഓൾഔട്ടായത്. 14 റൺസെടുത്ത വാറ്റ്ലിങ്ങാണ് ആദ്യം പുറത്തായത്. പിന്നീട് ആറു റൺസെടുത്ത സൗത്തിയും 44 റൺസെടുത്ത ജെമിസണും 43 റൺസെടുത്ത ഗ്രാൻഡ്ഹോമും 38 റൺസെടുത്ത ബൗൾട്ടും പുറത്തായി. പട്ടേൽ നാലു റൺസെടുത്ത് പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കുവേണ്ടി ഇശാന്ത് ശർമ അഞ്ചും അശ്വിൻ മൂന്നും ഭുംറയും ഷമിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. Content Highlights:India New Zealand First Cricket Test Virat Kohli


from mathrubhumi.latestnews.rssfeed https://ift.tt/2Pkj6S6
via IFTTT