കോഴിക്കോട്: വിവാഹദിവസം വധുവിനെ പെട്രോൾ ഒഴിച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ യുവാവിനെ ഏഴുവർഷം തടവിനും 12,000 രൂപ പിഴയടയ്ക്കാനും കോഴിക്കോട് ജില്ലാ അഡീഷണൽ സെഷൻസ് മൂന്നാം കോടതി ശിക്ഷിച്ചു. തിരുവള്ളൂർ പൂക്കോട്ടുമ്മൽ നിജേഷി (30) നെയാണ് ജഡ്ജി നസീറ ശിക്ഷിച്ചത്. 2017 മേയ് ഏഴിനാണ് കേസിനാസ്പദമായ സംഭവം. വധുവും സംഘവും അയനിക്കാടിന് സമീപം വാഹനമിറങ്ങി വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ പ്രതി പെട്രോളൊഴിച്ച് തീ കൊളുത്താൻ ശ്രമിക്കുകയായിരുന്നുവെന്നാണ് കേസ്. തീ കൊളുത്തുന്നത് ഒപ്പമുള്ളവർ തടയുകയായിരുന്നു. കേസിൽ 14 സാക്ഷികളെ വിസ്തരിച്ചു. 16 രേഖകളും പരിശോധിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവ. പ്ലീഡർ കെ. റൈഹാനത്തും പബ്ലിക് പ്രോസിക്യൂട്ടർ അനൂപും ഹാജരായി. content highlights:murder attempt , 7 years imprisonment
from mathrubhumi.latestnews.rssfeed https://ift.tt/2T5Nelb
via
IFTTT