Breaking

Sunday, February 23, 2020

രാത്രിസഞ്ചാരം; വിശ്രമമില്ലാതെ ഡ്രൈവര്‍മാര്‍

തിരുവനന്തപുരം: ദീർഘദൂരവാഹനങ്ങളിലെ ഡ്രൈവർമാർ വിശ്രമമില്ലാതെ വാഹനമോടിക്കുന്നത് തടയാൻ മോട്ടോർവാഹനവകുപ്പിനോ പോലീസിനോ സംവിധാനങ്ങളില്ല. ഡ്രൈവർമാരും അവരെ ചുമതലപ്പെടുത്തുന്നവരും ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ മാത്രമാണ് അപകടങ്ങൾ ഒഴിവാക്കാനുള്ള മാർഗം. പകൽ തിരക്കുള്ളതിനാൽ ചരക്കുവാഹനങ്ങളുടെ യാത്ര അധികവും രാത്രിയിലാണ്. വിശ്രമമില്ലാതെ ഓടിക്കാൻ പല ട്രക്ക് ഉടമകളും ഡ്രൈവർമാരെ നിർബന്ധിക്കുന്നുണ്ട്. ട്രിപ്പ് അടിസ്ഥാനമാക്കിയാണ് ശമ്പളം. അതിനാൽ പരമാവധി വേഗത്തിൽ ഓടിയെത്താനാകും ഡ്രൈവർമാരുടെയും ശ്രമം. വാഹനത്തിലെ അമിതഭാരവും നിയന്ത്രണം നഷ്ടമാക്കും. രാത്രികാലങ്ങളിൽ ഉറക്കമിളച്ച് വാഹനമോടിക്കേണ്ടിവരുന്ന ചരക്കുവാഹനങ്ങളിലെ ഡ്രൈവർമാർക്ക് സഹായിപോലും നിർബന്ധമല്ല. രണ്ടു ഡ്രൈവർമാർ വേണമെന്നായിരുന്നു വ്യവസ്ഥ. 2018 നവംബറിലെ കേന്ദ്രമോട്ടോർവാഹന ഭേദഗതി ഈ വ്യവസ്ഥ ഒഴിവാക്കി. ട്രക്ക് ഉടമകളുടെ സമ്മർദത്തിലായിരുന്നു ഈ ഭേദഗതി. ലോറികളിൽ ബർത്ത് ഉൾപ്പെടെയുള്ള സൗകര്യങ്ങളും നിർബന്ധമല്ലാതായി. പുലർച്ചെ ഒന്നിനുംനാലിനും ഇടയ്ക്കുള്ള സമയം ഡ്രൈവർമാർ ഉറക്കത്തിലേക്ക് വീഴാനുള്ള സാധ്യത കൂടുതലാണ്. ഇതൊഴിവാക്കാൻ രാത്രി വിശ്രമകേന്ദ്രങ്ങൾ തുറക്കുകയും ചുക്കുകാപ്പി നൽകുകയും ചെയ്തിരുന്നു. ഇതും മുടങ്ങി. കണ്ടെയ്നറുകളെ പരിശോധനയിൽനിന്ന് മോട്ടോർവാഹനവകുപ്പ് ഒഴിവാക്കുന്നുണ്ട്. ഭാരപരിശോധന ഉൾപ്പടെയുള്ള നിയന്ത്രണം ചരക്കുഗതാഗതം മറ്റു സംസ്ഥാനങ്ങളിലേക്ക് നീങ്ങാനിടയാക്കുമെന്നാണ് വാദം. ഒരു ഡ്യൂട്ടി എട്ടുമണിക്കൂർ; ഓടിക്കേണ്ടത് ആറര മണിക്കൂർ നിയമപ്രകാരം ഒരു ഡ്രൈവറുടെ ജോലിസമയം എട്ടുമണിക്കൂറാണ്. ഒരുമണിക്കൂർ വിശ്രമവും വാഹനം ഓടിക്കുന്നതിനുമുമ്പും അവസാനിപ്പിക്കുമ്പോഴും പരിശോധനയ്ക്ക് 15 മിനിറ്റുവീതവും കണക്കാക്കിയാൽ, ഒരു ഡ്യൂട്ടിയിൽ ആറര മണിക്കൂറിൽക്കൂടുതൽ ഡ്രൈവിങ് പാടില്ല. ജി.പി.എസ്. ബ്ലാക്ക് ബോക്സ് വന്നാൽ നിയന്ത്രിക്കാം പല വിദേശരാജ്യങ്ങളിലും ഡ്രൈവർമാരുടെ ജോലിസമയം നിരീക്ഷിക്കാൻ ഓൺലൈൻ സംവിധാനങ്ങളുണ്ട്. വാഹനത്തിലെ ജി.പി.എസ്. ഉപയോഗിച്ചാണ് ഇവ പ്രവർത്തിക്കുന്നത്. ഡ്രൈവിങ് ലൈസൻസുകൾ ചിപ്പ് ഘടിപ്പിച്ച സ്മാർട്ട് കാർഡുകളാണ്. ജി.പി.എസുമായി ബന്ധിപ്പിച്ച ബ്ലാക്ക്ബോക്സിൽ െഡ്രെവിങ് ലൈസൻസ് ലോഗിൻചെയ്താലേ വാഹനം സ്റ്റാർട്ട് ചെയ്യാൻ കഴിയൂ. വാഹനത്തിന്റെ റൂട്ട്, വേഗം എന്നിവയെല്ലാം ജി.പി.എസിലൂടെ ലഭിക്കും. എട്ടുമണിക്കൂറിലധികം ഒരു ഡ്രൈവർതന്നെ വാഹനം ഓടിച്ചാലും വിവരം ലഭിക്കും. പോലീസിന് വാഹനംതടയാനും ഡ്രൈവർക്കും വാഹന ഉടമയ്ക്കും പിഴ ചുമത്തുകയും ചെയ്യാനുമാകും. ജി.പി.എസ്. ഉണ്ടായിരുന്നെങ്കിൽ അവിനാശിയിൽ അപകടമുണ്ടാക്കിയ ലോറിയുടെ വേഗം കണ്ടെത്താനാകുമായിരുന്നു. content highlights:KSRTC driver sleepless driving


from mathrubhumi.latestnews.rssfeed https://ift.tt/2PiVNIl
via IFTTT