ന്യൂഡൽഹി: ഇന്ത്യയെന്നാൽ രണോത്സുകവും തികച്ചും ൈവകാരികവുമാണെന്ന ആശയം സൃഷ്ടിക്കാൻ ദേശീയതയെയും 'ഭാരത് മാതാ കീ ജയ്' എന്ന മുദ്രാവാക്യത്തെയും ദുരുപയോഗിക്കുകയാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞു. ഇവിടത്തെ താമസക്കാരും പൗരരുമായ കോടിക്കണക്കിനാളുകളെ മാറ്റിനിർത്തുന്ന ആശയമാണിതെന്നും അദ്ദേഹം പറഞ്ഞു. മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവിന്റെ രചനകളും പ്രസംഗങ്ങളുമുൾപ്പെടുത്തി പുരുഷോത്തം അഗർവാൾ, രാധാ കൃഷ്ണ എന്നിവരെഴുതിയ 'ഹു ഈസ് ഭാരത് മാതാ' എന്ന പുസ്തക പ്രകാശനച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ മികച്ച ജനാധിപത്യരാജ്യമായും ലോകശക്തിയായുമൊക്കെ അറിയപ്പെടുന്നുണ്ടെങ്കിൽ ആദ്യ പ്രധാനമന്ത്രിയാണ് ബഹുമതിയർഹിക്കുന്നതെന്ന് മൻമോഹൻ സിങ് അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ വ്യത്യസ്തങ്ങളായ പൈതൃകങ്ങളെയും ആശയങ്ങളെയും ഒരുമിച്ചുചേർത്ത് ആധുനിക ഇന്ത്യയ്ക്കുചേർന്ന രീതിയിൽ രൂപപ്പെടുത്തിയത് നെഹ്രുവാണ്. സർവകലാശാലകൾക്കും സാംസ്കാരിക സാഹിത്യ അക്കാദമികൾക്കുമൊക്കെ രൂപംനൽകിയ നെഹ്രുവിന്റെ നേതൃത്വമില്ലായിരുന്നെങ്കിൽ സ്വാതന്ത്ര്യാനന്തര ഇന്ത്യ ഇന്നത്തേതുപോലെയാകുമായിരുന്നില്ല -സിങ് പറഞ്ഞു. ചരിത്രം വായിക്കാനുള്ള ക്ഷമയില്ലാത്തവരോ സ്വന്തം മുൻവിധികളാൽ നയിക്കപ്പെടാൻ ആഗ്രഹിക്കുന്നവരോ ആയ ഒരുവിഭാഗം ആളുകൾ നെഹ്രുവിന്റെ പ്രതിച്ഛായ നശിപ്പിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ ദുരാരോപണങ്ങളും നുണകളും തള്ളിക്കളയാനുള്ള കഴിവ് ചരിത്രത്തിനുണ്ട് -അദ്ദേഹം പറഞ്ഞു. നെഹ്രുവിന്റെ പ്രസംഗങ്ങളും കത്തുകളുമുൾപ്പെടുത്തിയ പുസ്തകത്തിൽ മഹാത്മാ ഗാന്ധി, ഭഗത് സിങ്, സർദാർ പട്ടേൽ, മൗലാനാ ആസാദ്, അരുണ ആസഫ് അലി, അടൽ ബിഹാരി വാജ്പേയ് എന്നിവരുടെ ഓർമകളുമുണ്ട്. Content Highlights:Nationalism, "Bharat Mata Ki Jai" Being Misused To Construct Militant Idea Of India: Manmohan Singh
from mathrubhumi.latestnews.rssfeed https://ift.tt/3bYjDmg
via
IFTTT