ന്യൂഡൽഹി: ഡൽഹി സർക്കാർ സ്കൂളിലെ മെലാനിയ ട്രംപിന്റെ സന്ദർശനത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പങ്കെടുക്കില്ല. കേന്ദ്രസർക്കാർ അരവിന്ദ് കെജ്രിവാളിനെയും മനീഷിനെയും മനഃപൂർവം ഒഴിവാക്കിയതായാണ് എഎപിയുടെ ആരോപണം. ഡൽഹി സർക്കാർ സ്കൂളിലെ ഹാപ്പിനെസ്സ് ക്ലാസ് കാണുന്നതിനാണ് മെലാനിയ സ്കൂൾ സന്ദർശനം നടത്തുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ദ്വിദിന ഇന്ത്യൻ സന്ദർശനത്തിന്റെ രണ്ടാം ദിവസമാണ് ദക്ഷിണ ഡൽഹിയിലുള്ള സർക്കാർ സ്കൂളിൽ വിശിഷ്ടാതിഥിയായി മെലാനിയ എത്തുന്നത്. ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന സന്ദർശനത്തിൽ സ്കൂൾ വിദ്യാർഥികൾക്കൊപ്പം അവർ സമയം ചെലവഴിക്കും. വിദ്യാർഥികളുടെ ആശങ്കയും ഉൽകണ്ഠയും അകറ്റുന്നതിന് വേണ്ടി രണ്ടുവർഷം മുമ്പ് മനീഷ് സിസോദിയയാണ് ഹാപ്പിനെസ്സ് കരിക്കുലം അവതരിപ്പിക്കുന്നത്. 40 മിനിട്ട് നീണ്ടുനിൽക്കുന്ന മെഡിറ്റേഷനും ക്ലാസിന് പുറത്തുള്ള ആക്ടിവിറ്റികളുമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയും അമേരിക്കൻ പ്രസിഡന്റും തമ്മിൽ കൂടിക്കാഴ്ച നടക്കുന്ന സമയത്തായിരിക്കും മെലാനിയയുടെ സ്കൂൾ സന്ദർശനം. Content Highlights:Kejriwal was not invited for Melania Trumps School visit
from mathrubhumi.latestnews.rssfeed https://ift.tt/38OMgR3
via
IFTTT