ലഖ്നൗ: ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിൽ വൻ സ്വർണശേഖരം കണ്ടെത്തി.2700 ടൺ സ്വർണശേഖരം സോൻപഹാഡിയിലും 650 ടൺ സ്വർണശേഖരം ഹാർഡിയിലും ഉണ്ടെന്നാണ് ഇന്ത്യൻ ജിയോളജിക്കൽ സർവേയുടെ അനുമാനം. വ്യാഴാഴ്ച ഏഴംഗസംഘം സോൻഭദ്ര സന്ദർശിച്ചതായി ജില്ലാതല ഖനന ഓഫീസർ കെ.കെ.റായി അറിയിച്ചു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാൽ സ്വർണ ശേഖരം കണ്ടെത്തിയ സ്ഥലത്ത് ഖനനം നടത്താൻ എളുപ്പമാണെന്ന് അധികൃതർ പറയുന്നു. സാധാരണഗതിയിൽ ഖനനം ചെയ്യാനുള്ള എളുപ്പത്തിനായി ഖനികളെല്ലാം ചെറുകുന്നിലാണ് സ്ഥാപിച്ചിരിക്കുന്നത്. എത്രയും പെട്ടന്ന് ഖനനം തുടങ്ങാനാവശ്യമായ നടപടികളെല്ലാം സർക്കാർ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രദേശത്ത് സ്വർണത്തിന് പുറമേ യുറേനിയം ഉൾപ്പടെയുള്ള അപൂർവ ധാതുക്കൾ ഉണ്ടാകാനുള്ള സാധ്യതയും അധികൃതർ പരിശോധിക്കുന്നുണ്ട്. യുപിയിലെ വിൻധ്യാൻ, ബുന്ദേൽഖണ്ഡ് ജില്ലകൾ സ്വർണം, വജ്രം, പ്ലാറ്റിനം, ലൈംസ്റ്റോൺ, ഗ്രാനൈറ്റ്, ഫോസ്ഫേറ്റ്, ക്വാർട്സ്, ചൈന ക്ലേ എന്നിവയാൽ സമ്പുഷ്ടമാണ്. പുതിയ സ്വർണശേഖരത്തിന്റെ കണ്ടെത്തൽ സംസ്ഥാനത്തിന്റെ വരുമാനത്തിൽ കാതലായ മാറ്റം വരുത്തുമെന്നാണ് വിലയിരുത്തുന്നത്. Content Highlights:3,350 tonne gold deposits found in UPs Sonbhadra districts
from mathrubhumi.latestnews.rssfeed https://ift.tt/3a0BNlL
via
IFTTT