Breaking

Sunday, February 23, 2020

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വനിതാ ലീഗ് സുപ്രീം കോടതിയില്‍

ന്യൂഡൽഹി: പാർലമെന്റ് പാസ്സാക്കിയ മുത്തലാഖ് നിയമത്തിന് എതിരെ വനിതാ ലീഗ് സുപ്രീം കോടതിയെ സമീപിച്ചു.മുത്തലാഖ് ക്രിമിനൽ കുറ്റം ആക്കുന്ന നിയമം അത്യന്തം സ്ത്രീ വിരുദ്ധവും, കുടുംബ ബന്ധങ്ങൾക്ക് എതിരുമാണ് എന്നാരോപിച്ചാണ് വനിത ലീഗ് സുപ്രീം കോടതിയെ സമീപിച്ചത്. വനിതാ ലീഗിന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി നൂർബിന റഷീദ് ആണ് സുപ്രീംകോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. മുത്തലാഖ് നിയമവിരുദ്ധം ആണെന്ന് സുപ്രീം കോടതി വിധിച്ചതോടെ മൂന്ന് തലാഖ് ചൊല്ലി ആർക്കും വിവാഹ മോചനം ലഭിക്കില്ല. അത് കൊണ്ട് തന്നെ മുത്തലാഖ് നിരോധിക്കാനുള്ള നിയമം അനിവാര്യമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുത്തലാഖ് ചൊല്ലിയതിന്റെ പേരിൽ ക്രിമിനൽ കുറ്റം ചുമത്തിയാൽ ഭർത്താവിനെ ജയിലിൽഅടയ്ക്കുന്നത് ഭാര്യയെയും കുട്ടികളെയും അനാഥമാക്കും. വിവാഹത്തിലെ തർക്കം ഏതെങ്കിലും തരത്തിൽ ഒത്ത് തീർക്കാൻ സാധ്യത ഉണ്ടെങ്കിൽ അത് പൂർണ്ണമായും അവസാനിക്കുമെന്നും നൂർബിന റഷീദ് തന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നൂർബിന റഷീദിന് വേണ്ടി അഭിഭാഷകൻ ആയ സുൾഫിക്കർ അലി ആണ് റിട്ട് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. മുത്തലാഖ് ക്രിമിനൽ കുറ്റം ആക്കുന്ന നിയമം ചോദ്യം ചെയ്ത് നൽകിയ വിവിധ ഹർജികളിൽ സുപ്രീം കോടതി നേരത്തെ കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ ഇത് വരെയും മറുപടി നൽകിയിട്ടില്ല. Content Highlights:triple talaq-criminal offense-women league-supremecourt


from mathrubhumi.latestnews.rssfeed https://ift.tt/3bTniBM
via IFTTT