ന്യൂഡൽഹി: ഡാണാൾഡ് ട്രംപിന്റെ സന്ദർശനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യയുമായുള്ള വ്യാപാര കരാറിൽ നിന്ന് യുഎസ് പിൻമാറിയതായി റിപ്പോർട്ട്. ചില ഉന്നത ഇന്ത്യൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച തുടങ്ങുന്ന ട്രംപിന്റെ ആദ്യ ഇന്ത്യ സന്ദർശനവേളയിൽ വ്യാപാര കരാറിൽ ഒപ്പുവെക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. യുഎസാണ് അവസാന നിമിഷം കരാറിൽ നിന്ന് പിന്നോട്ട് പോയതെന്നാണ് ഇന്ത്യൻ വൃത്തങ്ങൾ അറിയിക്കുന്നത്. കരാറുമായി ബന്ധപ്പെട്ടുള്ള പോരായ്മകൾ പരിഹരിക്കാൻ ഇരുപക്ഷവും ശ്രമിച്ച് വരുന്നതിനിടെയാണ് ഇത്. കൂടുതൽ സമഗ്രമായ കരാറിലേക്ക് പോകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് അമേരിക്കൻ ഭാഗത്ത് നിന്ന് ചർച്ചകൾ നിർത്തിവെച്ചുവെന്നാണ് റിപ്പോർട്ട്. സമഗ്ര കരാർ നടപ്പിലാക്കാനായില്ലെങ്കിലും ട്രംപിന്റെ സന്ദർശനത്തിൽ ഒരു മിനി കരാറിനായുള്ള ശ്രമങ്ങളാണ് നടത്തിയിരുന്നത്. ഇതാണിപ്പോൾ വേണ്ടെന്ന് വെച്ചിരിക്കുന്നത്. താരിഫ് കുറയ്ക്കുന്നതുമായും മാർക്കറ്റ് തുറന്ന് നൽകുന്നതുമായും ബന്ധപ്പെട്ടാണ് ഇരുരാജ്യങ്ങളും തമ്മിൽ തർക്കം നിൽക്കുന്നത്. ഇന്ത്യയിലെ ഉയർന്ന താരിഫിലുള്ള അതൃപ്തി കഴിഞ്ഞ ദിവസം ട്രംപ് തുറന്ന് പറഞ്ഞിരുന്നു. ചില മെഡിക്കൽ ഉപകരണങ്ങൾക്കുള്ള വിലനിയന്ത്രണത്തിൽ ഇളവ് വേണമെന്ന യുഎസിന്റെ ആവശ്യവും ജി.എസ്.പി പുനസ്ഥാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യവും ചർച്ചയായിരുന്നു. Content Highlights:US backed off from signing trade deal with India at last minute before Trump visit
from mathrubhumi.latestnews.rssfeed https://ift.tt/2Pict2C
via
IFTTT