Breaking

Monday, February 24, 2020

കിവീസിനോട് നാണംകെട്ട് ഇന്ത്യ; ആദ്യ ടെസ്റ്റില്‍ പത്ത് വിക്കറ്റിന്റെ വമ്പന്‍ തോല്‍വി

വെല്ലിങ്ടൺ: ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ആദ്യ തോൽവിയറിഞ്ഞ് ഇന്ത്യ. കിവീസിനെതിരേയുള്ള ആദ്യ ടെസ്റ്റിൽ പത്ത് വിക്കറ്റിന്റെ ദയനീയ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. രണ്ട് ഇന്നിംങ്സിലും ബാറ്റിങ് മറന്ന ഇന്ത്യ നാലാം ദിനം കിവീസിന് മുന്നിൽവെച്ച ഒമ്പത് റൺസ് വിജയലക്ഷ്യം മറികടക്കാൻ പത്ത് പന്തുകൾ മാത്രമേ ആതിഥേയർക്ക് നേരിടേണ്ടി വന്നുള്ളു. ടെസ്റ്റിൽ ന്യൂസിലാൻഡിന്റെ 100-മത്തെ വിജയമാണിത്. സ്കോർ: ഇന്ത്യ (165,191), ന്യൂസിലാൻഡ് (348, 9/0). ഒന്നര ദിവസത്തെ കളി ബാക്കി നിൽക്കെയാണ് കിവീസ് പടയ്ക്ക് മുന്നിൽ ഇന്ത്യ അടയറവ് പറഞ്ഞത്. നാലിന് 144 എന്ന നിലയിൽ നാലാംദിനം കളി ആരംഭിച്ച ഇന്ത്യക്ക് 47 റൺസ് കൂട്ടിച്ചേർക്കാനെ സാധിച്ചുള്ളു. അജിൻക്യാ രഹാനെയുടെ വിക്കറ്റാണ് നാലാംദിനം ആദ്യ നഷ്ടമായത്. പിന്നാലെ വന്നവരെല്ലാം പെട്ടെന്ന് തന്നെ കൂടാരം കയറിയതോടെ ഇന്ത്യൻ സ്കോർ 191 റൺസിൽ ഒതുങ്ങി. വെറും എട്ട് റൺസ് ലീഡ് ഉയർത്താൻ മാത്രമേ കോലിപ്പടയ്ക്ക് സാധിച്ചുള്ളു. ശക്തമായ ബാറ്റിങ് നിര കളി മറന്നപ്പോൾ രണ്ടാം ഇന്നിങ്സിൽ അർധസെഞ്ച്വറി നേടിയ മായങ്ക് അഗർവാൾ (58) മാത്രമാണ് ഇന്ത്യക്കായി അൽപമെങ്കിലും പൊരുതിയത്. ഒമ്പത് റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസിനെ ടോം ലാതവും (ഏഴ് റൺസ്) ടോം ബ്ലെൻഡലും (രണ്ട് റൺസ്) വിക്കറ്റ് നഷ്ടമില്ലാതെ വിജയത്തിലെത്തിക്കുയായിരുന്നു. രണ്ട് ഇന്നിംങ്സിലുമായി ഒമ്പത് വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ച ടീം സൗത്തിയാണ് കളിയിലെ താരം. content highlights;new zealand win first test against india


from mathrubhumi.latestnews.rssfeed https://ift.tt/2HMMPyD
via IFTTT