സിഡ്നി: വനിതാ ലോകകപ്പ് ക്രിക്കറ്റിന് വെള്ളിയാഴ്ച ഓസ്ട്രേലിയയിൽ തുടക്കമാകുമ്പോൾ ഇന്ത്യയുടെ ലക്ഷ്യം കന്നിക്കിരീടം. നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയയാണ് ഉദ്ഘാടനമത്സരത്തിൽ ഇന്ത്യയുടെ എതിരാളി. മത്സരം ഉച്ചയ്ക്ക് 1.30 മുതൽ സിഡ്നിയിലാണ് മത്സരം. 2009-ൽ തുടങ്ങിയ ലോകകപ്പിൽ ഇതുവരെ ഇന്ത്യയ്ക്ക് ഫൈനലിൽ എത്താൻപോലും ആയിട്ടില്ല. 2009, 2010, 2018 വർഷങ്ങളിൽ സെമിഫൈനൽവരെയെത്തിയതാണ് ഇതുവരെയുള്ള മികച്ച പ്രകടനം. സ്ഥിരതയില്ലായ്മയാണ് ഇന്ത്യയുടെ പ്രധാന ദൗർബല്യം. 2019-നുശേഷം 10 വിജയങ്ങളും അത്രതന്നെ തോൽവികളുമാണ് ഇന്ത്യയുടെ സമ്പാദ്യം. അടുത്തിടെ ഓസ്ട്രേലിയയിൽനടന്ന ത്രിരാഷ്ട്ര പരമ്പരയിലും ഈ സ്ഥിരതയില്ലായ്മ കണ്ടു. ഇന്ത്യ ഫൈനൽവരെയെത്തിയിരുന്നു. മധ്യനിര ബാറ്റിങ്ങിൽ പോരായ്മകളുണ്ട്. പല മത്സരങ്ങളിലും അത് തകരുന്നു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും ഫോമില്ലാതെ വിഷമിക്കുന്നുണ്ട്. സ്മൃതി മന്ഥാനയും ഷഫാലി വർമയും ചേർന്ന ഓപ്പണിങ് ക്ലിക്ക് ആയാൽ മധ്യനിരയ്ക്ക് ആത്മവിശ്വാസത്തോടെ കളിക്കാനാവും. ബൗളിങ്ങിൽ സ്പിന്നർമാരാണ് ഇന്ത്യയുടെ ആശ്രയം. ശിഖ പാണ്ഡെയാണ് അന്തിമ ഇലവിൽ സ്ഥാനം പിടിക്കാനിടയുള്ള ഏക പേസർ. തന്റെ ടീം ടൂർണമെന്റിൽ ഫേവറിറ്റുകളാണെന്നാണ് ഇന്ത്യൻ കോച്ച് ഡബ്ല്യു.വി. രാമൻ പറയുന്നത്. ടീം ഇന്ത്യ: താനിയ ഭാട്യ (വിക്കറ്റ് കീപ്പർ), ഹർലീൻ ഡിയോൾ, രാജേശ്വരി ഗെയ്ക്വാദ്, റിച്ച ഘോഷ്, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), വേദ കൃഷ്ണമൂർത്തി, സ്മൃതി മന്ഥാന, ശിഖ പാണ്ഡെ, അരുന്ധതി റെഡ്ഡി, ജെമീമ റോഡ്രിഗസ്, ദീപ്തി ശർമ, പൂജ വസ്ത്രകാർ, ഷെഫാലി വർമ, പൂനം യാദവ്, രാധ യാദവ്. ഓസ്ട്രേലിയ: എറിൻ ബേൺസ്, നിക്കോള കാരി, ആഷ്ലി ഗാർഡ്നർ, റേച്ചൽ ഹെയ്ൻസ്, ആലിസ ഹീലി (വിക്കറ്റ് കീപ്പർ), ജെസ് ജൊനാസൺ, ഡെലിസ കിമിൻസ്, മെഗ് ലാനിങ് (ക്യാപ്റ്റൻ), സോഫി മോളിനോ, ബെത്ത് മൂണി, എലിസ പെറി, മെഗാൻ ഷൂട്ട്, അന്നാബെൽ സതർലൻഡ്, ജോർജിയ വെയർഹാം. Content Highlights: icc womens t20 world cup 2020 Australia, India set for opener
from mathrubhumi.latestnews.rssfeed https://ift.tt/2uRCK0N
via
IFTTT