വെല്ലിംങ്ടൺ: ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് മോശം തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് 88 റൺസിനിടെ നാലു മുൻനിര വിക്കറ്റുകൾ നഷ്ടമായി. പൃഥ്വി ഷാ (16), മായങ്ക് അഗർവാൾ (34), ചേതേശ്വർ പൂജാര (11), ക്യാപ്റ്റൻ വിരാട് കോലി (2) എന്നിവരാണ് പുറത്തായത്. അജിങ്ക്യ രഹാനെ (24*), ഹനുമ വിഹാരി (6*) എന്നിവരാണ് ക്രീസിൽ. ഒടുവിൽ വിവരം ലഭിക്കുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 101 റൺസെന്ന നിലയിലാണ് ടീം ഇന്ത്യ. കിവീസിനായ കെയ്ൽ ജാമിസൺ രണ്ടു വിക്കറ്റ് വീഴ്ത്തി. ബോൾട്ടും സൗത്തിയും ഓരോ വിക്കറ്റും നേടി. പുല്ലുനിറഞ്ഞ പിച്ചും വെല്ലിങ്ടണിലെ ശീതക്കാറ്റും ഇന്ത്യയ്ക്ക് കാര്യങ്ങൾ കടുപ്പമാക്കുകയായിരുന്നു. വൃദ്ധിമാൻ സാഹയ്ക്ക് പകരം ഇന്ത്യൻ ടീമിൽ യുവതാരം ഋഷഭ് പന്ത് ഇടംനേടി. Content Highlights: India vs New Zealand 1st Test Day 1 at Wellington
from mathrubhumi.latestnews.rssfeed https://ift.tt/39Svqk6
via
IFTTT