Breaking

Wednesday, November 24, 2021

ബസിന്റെ അമിതവേഗം;ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു,ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

വൈപ്പിൻ: അമിതവേഗത്തിൽ വന്ന സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേർ മരിച്ചു. വൈപ്പിൻ സ്കൂൾമുറ്റത്ത് ചൊവ്വാഴ്ച 2.30-നാണ് അപകടം. ചെറായി കുഞ്ഞേലുപ്പറമ്പിൽ ഫ്രെഡി (21), പള്ളിപ്പുറം കോൺവെന്റ് കുളങ്ങര അലന (31) എന്നിവരാണ് മരിച്ചത്. പള്ളിപ്പുറത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഫ്രെഡി. രണ്ടുമാസം മുൻപുവരെ ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു അലന. വിദേശത്ത് പോകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയിരിക്കുകയായിരുന്നു അലന. പിതാവിന് മൊബൈൽ ഫോൺ വാങ്ങി ബൈക്കിൽ ഫ്രെഡിക്കൊപ്പം മടങ്ങുമ്പോഴാണ് അപകടം. കാറിനെ ബസ് മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. പിന്നാലെ എത്തിയ മറ്റൊരു ബൈക്കിലും ബസ് ഇടിച്ചെങ്കിലും യാത്രക്കാരന് പരിക്കേറ്റില്ല. അപകടം നടന്നയുടനെ ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഓടിയെത്തിയ നാട്ടുകാരും ഹൈവേ പൊലീസും വൈപ്പിൻ അഗ്നിരക്ഷാ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇരുവരേയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫ്രെഡിയുടെ പിതാവ്: ജോസഫ് വർഗീസ്, അമ്മ: ബീന, സഹോദരി ഫെബി. അലനയുടെ പിതാവ്: സ്റ്റാൻലി. അമ്മ: ലീന. ഇരുവരുടേയും സംസ്കാരം ബുധനാഴ്ച നടക്കും.


from mathrubhumi.latestnews.rssfeed https://ift.tt/3DNORKq
via IFTTT