കൊച്ചി: ''ചൈനീസ് പുതുവത്സര അവധിയാണ് എല്ലാം താറുമാറാക്കിയത്. മിക്കവരും പലരാജ്യങ്ങളിലേക്കും പോയി. അല്ലെങ്കിൽ കൊറോണ വുഹാനിൽത്തന്നെ ഒതുങ്ങിയാനേ''- ഇരുപതുവർഷമായി ചൈനയിൽ ബിസിനസ് ചെയ്യുന്ന കോതമംഗലം സ്വദേശി കെ.എം. യൂസഫ് പറയുന്നു. ഹോങ്കോങ്ങിലും ഗ്വാങ്ഷുവിലും ഏഷ്യാനാ കോർപ്പറേഷൻസ് എച്ച്.കെ. ലിമിറ്റഡ് എന്ന കമ്പനി നടത്തുകയാണ് യൂസഫ്. വുഹാനിൽനിന്നെത്തിയ മലയാളി വിദ്യാർഥിനിക്ക് കൊറോണ സ്ഥീരികരിച്ചതോടെ ആശങ്കകൾ വർധിച്ചെങ്കിലും ചൈന ഇതെല്ലാം ഉടൻ അതിജീവിക്കുമെന്ന ആത്മവിശ്വാസമാണ് യൂസഫടക്കമുള്ള പ്രവാസികൾ പങ്കുവെക്കുന്നത്. പകർച്ചവ്യാധികളായ സാർസിനെയും എച്ച്1 എൻ1-നെയും അതിജീവിച്ച രാജ്യത്തിന് ഇതും കഴിയമെന്നുതന്നെയാണ് വിശ്വാസമെന്ന്് ചൈനയിൽ വർഷങ്ങളായി ജീവിക്കുന്ന മലയാളികളുടെ കൂട്ടായ്മയിലെ അംഗങ്ങൾ പറയുന്നു. വുഹാനിൽനിന്ന് ദൂരെയാണ് ചൈനയിലെ വ്യാവസായിക കേന്ദ്രമായ ഗ്വാങ്ഷു. അവിടത്തെ അഞ്ഞൂറോളം മലയാളികളുടെ കൂട്ടായ്മയാണ് ജി.എം.എ. എന്ന ഗ്വാങ്ഷു മലയാളി അസോസിയേഷൻ. എല്ലാവരും ഗ്വാങ്ദോങ് പ്രവിശ്യയിലെ ഗ്വാങ്ഷുവിൽ താമസിക്കുന്നവരാണ്. മുപ്പത് വർഷത്തിലധികമായി ചൈനയിൽ കഴിയുന്നവർവരെ കൂട്ടായ്മയിലുണ്ട്. ബിസിനസ് സംബന്ധമായ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് വുഹാനിൽ പോകുന്നവരാണ് എല്ലാവരും. മടക്കം വൈകിയാൽ എല്ലാം തകരാറിലാവും പുതുവർഷ അവധി പ്രമാണിച്ച് ഭൂരിഭാഗംപേരും കേരളത്തിലെത്തിയിട്ടുണ്ട്. രണ്ടാഴ്ചയാണ് അവധി. നാട്ടിലാണെങ്കിലും ചൈനയിൽ കഴിയുന്ന ബന്ധുക്കളും സുഹൃത്തുക്കളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് സൗമി യൂസഫ് പറഞ്ഞു. അവിടെ എല്ലാം സ്തംഭിച്ചിരിക്കുകയാണെന്ന വിവരം തന്നെയാണുള്ളത്. രണ്ടാഴ്ചത്തേക്കാണ് കേരളത്തിലേക്ക് വന്നതെങ്കിലും തിരിച്ചുപോക്ക് പ്രതിസന്ധിയിലാണ്. സ്വത്തും ജോലിയും എല്ലാം അവിടെയാണ്. മടക്കം അനിശ്ചിതകാലത്തേക്ക് വൈകിയാൽ എല്ലാം തകരാറിലാവും. പുതുവത്സര അവധി നീട്ടിയതോടെ ബിസിനസുകാരാണ് കുഴപ്പത്തിലായത്. ജീവനക്കാർക്ക്് ബോണസോടുകൂടി അവധിദിവസങ്ങളിൽ ശമ്പളം നൽകുന്നത് നീട്ടേണ്ടി വരും. വളർത്തുമൃഗങ്ങളെയും കൃഷിയും അയൽക്കാരെ എൽപ്പിച്ചുവന്നവർ ആതാലോചിച്ചും വിഷമിക്കുന്നു. Content Highlights:Keralite in China returns, Corona Virus threat, story of Yousf and Sowmy
from mathrubhumi.latestnews.rssfeed https://ift.tt/31ghGwM
via
IFTTT