Breaking

Saturday, February 1, 2020

കൊറോണ: ചൈനയില്‍ മരണം 259 ആയി, 27 രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചു

ബെയ്ജിങ്ങ്:ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ്ബാധയിൽ ഇതുവരെ മരിച്ചത് 259 പേർ. വെള്ളിയാഴ്ച 46 പേർകൂടി മരിച്ചതായി ചൈനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയിൽ പുതിയതായി 2,102 പേർക്കുകൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 11,791 ആയി. രോഗബാധ അതിഗൗരവമുള്ളതാണെന്നും പടരാതിരിക്കാൻ സുരക്ഷാമുൻകരുതൽ സ്വീകരിക്കണമെന്നും ലോകാരോഗ്യസംഘടന(ഡബ്ല്യു.എച്ച്.ഒ) ആവശ്യപ്പെട്ടു. ഇന്ത്യ അടക്കമുള്ള കൂടുതൽ രാജ്യങ്ങളിലേക്ക് വൈറസ് ബാധിച്ചതോടെ ഡബ്ല്യു.എച്ച്.ഒ. ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പുതിയതായി നാല് രാജ്യങ്ങളിൽ കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മൊത്തം കൊറോണ ബാധിത രാജ്യങ്ങളുടെ എണ്ണം27 ആയി Content Highlight: China reports 46 new coronavirus deaths, total at 259


from mathrubhumi.latestnews.rssfeed https://ift.tt/2GET9YG
via IFTTT