തൃശ്ശൂർ: റേപ്പ് ഡ്രഗ് എന്നറിയപ്പെടുന്ന മെത്തലിൻ ഡയോക്സി മെത്താംഫെറ്റമിനു (എം.ഡി.എം.എ.) മായി മണ്ണുത്തിയിൽ യുവാവ് അറസ്റ്റിൽ. വരന്തരപ്പിള്ളി, വേലൂപ്പാടം കൊമ്പത്തുവീട്ടിൽ ഷെഫി(23)യാണ് പിടിയിലായത്. തൃശ്ശൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം.എഫ്. സുരേഷിന്റെ നേതൃത്വത്തിലാണ് സിന്തറ്റിക് മയക്കുമരുന്ന് വിഭാഗത്തിൽപ്പെട്ട റേപ്പ് ഡ്രഗ് പിടിച്ചത്. പെൺകുട്ടികളെ ലൈംഗികചൂഷണത്തിന് ഇരകളാക്കാൻ ഉപയോഗിക്കുന്നതിനാലാണ് റേപ്പ് ഡ്രഗ് എന്ന പേര് ലഭിച്ചത്. ബെംഗളൂരുവിൽ പഠിക്കുന്ന പ്രതിയിൽനിന്ന് രണ്ടുഗ്രാം മയക്കുമരുന്നാണ് പിടിച്ചെടുത്തത്. രണ്ടുഗ്രാം 120-ൽ അധികം ആളുകൾക്ക് ഉപയോഗിക്കാം. മാർളി അങ്കിൾ എന്ന് വിളിക്കുന്ന നൈജീരിയക്കാരൻ ബെഞ്ചിമിൽ ബ്രൂണോ ആണ് മൊത്തമായി മയക്കുമരുന്ന് വിതരണം ചെയ്യുന്നതെന്ന് ചോദ്യംചെയ്യലിൽ അറിഞ്ഞു. ഗ്രാമിന് 5000 രൂപ നിരക്കിലാണ് ഇയാൾ വാങ്ങിയത്. ഒരാൾക്ക് ഉപയോഗിക്കാനുള്ള അളവിന് 500 രൂപ ഈടാക്കാറുണ്ട്. നാട്ടിലേക്ക് വരുമ്പോൾ ഇയാൾ മയക്കുമരുന്ന് കൊണ്ടുവരുന്നുണ്ടെന്ന വിവരം ലഭിച്ചിരുന്നു. ഒരു യുവാവിന്റെ സഹായത്തോടെ എക്സൈസ് ടീമംഗം പ്രതിയുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ കയറിയാണ് നാട്ടിലേയ്ക്ക് വരുന്ന വിവരം മനസ്സിലാക്കിയത്. തൃശ്ശൂരിൽ മൂന്നാംതവണയാണ് റേപ്പ് ഡ്രഗ് പിടിക്കുന്നത്. റെയിൽവേ സ്റ്റേഷനിൽവെച്ച് ചാവക്കാട് സ്വദേശിയിൽനിന്ന് 1.5 ഗ്രാമും 2017-ൽ അയ്യന്തോളിൽനിന്ന് രണ്ടുഗ്രാമും പിടികൂടിയിരുന്നു. റേപ്പ് ഡ്രഗ് മാരകമയക്കുമരുന്നായ റേപ്പ് ഡ്രഗിന്റെ ചെറിയ പരൽ ജ്യൂസിൽ കലർത്തി കഴിച്ചാൽ ആറുമണിക്കൂർ മുതൽ ഒമ്പതുമണിക്കൂർ വരെ ഉന്മാദാവസ്ഥയിലാവും. അതിനുശേഷം സംഭവിച്ച കാര്യങ്ങളെക്കുറിച്ചുള്ള ഓർമയില്ലാതാവും. ജ്യൂസിൽ കലർത്തിയാൽ ഈ മയക്കുമരുന്നിന് രുചിവ്യത്യാസം ഉണ്ടാവാറില്ല. അളവിൽ കൂടുതൽ ശരീരത്തിൽ ചെന്നാൽ മരണം സംഭവിക്കാം. Content Highlights:rape drugs seized, man arrested in thrissur, drug case, deadly drug,excise officers
from mathrubhumi.latestnews.rssfeed https://ift.tt/2NRnxFw
via
IFTTT