Breaking

Saturday, May 4, 2019

ബിഗ് ബ്രദറില്‍ മോഹന്‍ലാലിന്റെ നായികയായെത്തുന്നത് തെന്നിന്ത്യന്‍ സുന്ദരി റെജീന കാസാന്‍ഡ്രയാണ്

ബിഗ് ബ്രദറില്‍ മോഹന്‍ലാലിന്റെ നായികയായെത്തുന്നത് തെന്നിന്ത്യന്‍ സുന്ദരി റെജീന കാസാന്‍ഡ്രയാണ്. ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. ഇന്നസെന്റ്, ജനാര്‍ദ്ദനന്‍, കെ പി എ സി ലളിത, മുകേഷ് തുടങ്ങിയവരും ഈ പ്രൊജക്ടിന്റെ ഭാഗമാകും.

വൈശാഖ് രാജന്റെ വൈശാഖ സിനിമയും സിദ്ദിക്കിന്റെ എസ് ടാക്കീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളെക്കുറിച്ചോ അണിയറപ്രവര്‍ത്തകരെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിയറ്റ്‌നാം കോളനി, ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം സിദ്ദിക്ക് ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രം എന്ന നിലയില്‍ ബിഗ് ബ്രദര്‍ ഏറെ പ്രതീക്ഷ നല്‍കുന്നു.



from Anweshanam | The Latest News From India http://bit.ly/2Jfhhni
via IFTTT