Breaking

Saturday, May 4, 2019

കള്ളവോട്ട്; തൃക്കാരിപ്പൂരിലെ സിപിഎം പ്രവര്‍ത്തകനെതിരെ കേസെടുത്തു

പയ്യന്നൂര്‍: കള്ളവോട്ട് ചെയ്തു സിപിഎം പ്രവര്‍ത്തകനെതിരെ കേസെടുത്തു. കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തിലെ തൃക്കരിപ്പൂരില്‍ കള്ളവോട്ട് ചെയ്തതായാണ് കണ്ടെത്തിയത്. ചീമേനി സ്വദേശി കെ.ശ്യംകുമാറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. 

ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 171, ഉപവകുപ്പുകളായ സി,ഡി,എഫ് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അവിഹിതമായ സ്വാധീനം ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തി മറ്റൊരാളുടെ വോട്ട് രേഖപ്പെടുത്തി എന്നതാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

ഇതുസംബന്ധിച്ച് കാസര്‍കോട് കളക്ടര്‍ ഡോ. ഡി. സജിത്ബാബു അന്വേഷിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇയാള്‍ക്കെതിരെ കേസെടുക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടു. തുടര്‍ന്ന് ശ്യാംകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടര്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. 



from Anweshanam | The Latest News From India http://bit.ly/2J0smci
via IFTTT