Breaking

Sunday, May 19, 2019

പുല്‍വാമയില്‍ ഏറ്റുട്ടല്‍; മൂന്ന് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരെ വധിച്ചു

ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റ്മുട്ടലില്‍ മൂന്ന് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. ഷൗക്കത്ത് ദാര്‍, ഇര്‍ഫാന്‍ വാര്‍, മുസാഫര്‍ ഷെയ്ഖ് എന്നിവരാണ് കൊല്ലപ്പെട്ടത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റ്മുട്ടലുണ്ടയത്. 

സൈനികനായ ഔറംഗസേബ്, പോലീസ് ഉദ്യോഗസ്ഥനായ അക്വിബ് അഹമ്മദ് വാഗേ എന്നിവരെ കൊലപ്പെടുത്തിയ സംഘത്തിലുള്‍പ്പെട്ടയാളാണ് ഷൗക്കത്ത് ദാര്‍.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് പൂഞ്ചിലെ വീട്ടില്‍നിന്നും ഈദ് ആഘോഷിക്കാനെത്തിയ ഔറംഗസേബിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. സൈനികര്‍ക്ക് നേരെ നിരവധി ആക്രമണങ്ങള്‍ നടത്തിയവരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.



from Anweshanam | The Latest News From India http://bit.ly/2EhSbAR
via IFTTT