സ്വര്‍ഗക്കുന്നിലെ കുര്യാക്കോസ് ഉടന്‍ റിലീസ് ചെയ്യും. ഈ മാസം തന്നെ റിലീസ് ചെയ്യാനാണ് തീരുമാനം. പരസ്യചിത്ര സംവിധാനങ്ങളിലൂടെയും ഷോര്‍ട് ഫിലിമുകളിലൂടെയും പ്രശസ്തനായ ഇമ്മാനുവേല്‍ എന്‍ കെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് സ്വര്‍ഗക്കുന്നിലെ കുര്യാക്കോസ്. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുമുള്ള 45ഓളം ചെറുപ്പക്കാരുടെ കൂട്ടായ പ്രയത്നത്തിന്റെ ഫലമാണ് ഈ സിനിമ. രാമഭദ്രന്‍ തമ്പുരനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
അന്തര്‍മുഖനും ചുറ്റുപാടുകളെ മുഴുവന്‍ ഭയത്തോടെയും മാത്രം കാണുന്ന കുര്യാക്കോസ് സ്വാഭാവികമായും സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടു പോകുന്നു. ഈ ഒറ്റപ്പെടലും മാനസിക സംഘര്‍ഷങ്ങളും അതില്‍ നിന്നും കുര്യാക്കോസിന് നേരിടേണ്ടി വരുന്ന തിക്താനുഭവങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. സിന്ധ്യ വിശ്വനാഥ് ആണ് ചിത്രത്തിലെ നായിക. ബിനീഷ് പുതുപ്പണത്തിന്റെ വരികള്‍ക്ക് വിഷ്ണു ശിവ സംഗീതം നല്‍കിയിരിക്കുന്നു.
from Anweshanam | The Latest News From India http://bit.ly/2Y1LvOB
via IFTTT