Breaking

Saturday, May 4, 2019

മോദിക്ക് വീണ്ടും ക്ലീന്‍ചിറ്റ്; അമിത് ഷായും ചട്ടം ലംഘിച്ചിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി യു.പിയിലെ വാരണാസിയിലും മഹാരാഷ്ട്രയിലെ നന്ദേദിലും നടത്തിയ പ്രസംഗങ്ങളിൽ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. പ്രധാനമന്ത്രിക്കെതിരെ ഉയർന്ന അഞ്ച് പരാതികളിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതോടെ ക്ലീൻചിറ്റ് നൽകിയിട്ടുള്ളതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെക്കുറിച്ചും പാകിസ്താന് ശക്തമായ മറുപടി നൽകുന്നത് സംബന്ധിച്ചും നടത്തിയ പരമാർശങ്ങളാണ് പരാതിക്ക് ഇടയാക്കിത്. മഹാരാഷ്ട്രയിലെയും യു.പിയിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മോദിക്ക് ക്ലീൻചിറ്റ് നൽകിയിട്ടുള്ളത്. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഏപ്രിൽ ഒമ്പതിന് ബിജെപി അധ്യക്ഷൻ അമിത് ഷാ നടത്തിയ പ്രസംത്തിലും പെരുമാറ്റച്ചട്ട ലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്. അമത് ഷായുടെ പ്രസംഗത്തിനെതിരെ കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാലയാണ് പരാതി ഉന്നയിച്ചത്. Content Highlights:PM Modi, Clean chit, Election Commission


from mathrubhumi.latestnews.rssfeed http://bit.ly/2vB0fHU
via IFTTT