Breaking

Saturday, May 4, 2019

പാമ്പാട്ടികളുടെ നാടായി ഇന്ത്യയെ ചിത്രീകരിക്കാന്‍ ഇപ്പോഴും ശ്രമം നടക്കുന്നു - മോദി

ബിക്കാനീർ (രാജസ്ഥാൻ): സ്വാതന്ത്ര്യം നേടി ദശാബ്ദങ്ങൾ കഴിഞ്ഞിട്ടും ഇന്ത്യയെ പാമ്പാട്ടികളുടെ നാടായി ചിത്രീകരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശത്തുനിന്നുള്ള അതിഥികളെ പാമ്പാട്ടികളെക്കാട്ടി കോൺഗ്രസ് ഒരുകാലത്ത് സന്തോഷിപ്പിച്ചിരുന്നു. ഇന്ത്യ പാമ്പാട്ടികളുടെ നാടാണെന്നാണ് അന്ന് വിദേശികൾ വിശ്വസിച്ചിരുന്നത്. എന്നാൽ, കമ്പ്യൂട്ടർ മൗസുകളുടെ സഹായത്തോടെയാണ് ഇന്ത്യയിലെ ജനങ്ങൾ ഇന്ന് മുന്നേറുന്നത്. പാമ്പാട്ടികളെ എവിടെയും കാണാൻ കഴിയില്ല. എന്നാൽ ഇക്കാര്യം കോൺഗ്രസ് മറന്നുപോകുന്നുവെന്നും രാജസ്ഥാനിലെ ബിക്കാനീറിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ അദ്ദേഹം ആരോപിച്ചു. യു.പിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാമ്പുകളെ തൊടുകയും കൈയിലെടുക്കുകയും ചെയ്ത എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കെതിരെ രൂക്ഷ വിമർശവുമായാണ് പ്രധാനമന്ത്രി രംഗത്തെത്തിയത്. സോണിയാഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ പ്രചാരണം നടത്തുന്നതിനിടെ പാമ്പാട്ടികൾക്കൊപ്പം ഇരുന്ന് പ്രിയങ്ക പാമ്പുകളെ കൈയിലെടുക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വിഷജീവികളുമായി ഇടപെടുമ്പോൾ ശ്രദ്ധിക്കണമെന്ന് ആൾക്കൂട്ടത്തിൽനിന്ന് ചിലർ മുന്നറിയിപ്പ് നൽകിയെങ്കിലും ഒന്നും സംഭവിക്കില്ലെന്ന് അവർ മറുപടി നൽകുന്നത് ദൃശ്യങ്ങളിൽ കാണാം. കോൺഗ്രസിന്റെ താര പ്രചാരക പാമ്പുകളെ കൈയിലെടുത്ത് കളിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിലും നിറഞ്ഞിരുന്നു. Content Highlights:Snake charmers, PM Narendra Modi, Priyanka Gandhi


from mathrubhumi.latestnews.rssfeed http://bit.ly/2H1hvg8
via IFTTT