Breaking

Saturday, May 4, 2019

ഒഡീഷയില്‍ വീശിയടിച്ച് ഫോനി, എട്ട് മരണം, 1000 കോടി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഒഡീഷ തീരത്ത്വീശിയടിച്ച ഫോനി ചുഴലിക്കാറ്റിൽഎട്ട് മരണം. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് ഫോനി ഒഡീഷാ തീരം തൊട്ടത്. 1999ലെ സൂപ്പർ ചുഴലിക്കാറ്റിനു ശേഷം വീശുന്ന ഏറ്റവും ശക്തിയേറിയ കാറ്റാണിത്. ഫോനി നാശം വിതച്ചതിനെ തുടർന്ന് സംസ്ഥാനത്തിന്റെ ഭൂരിഭാഗം മേഖലകളിൽ വൈദ്യുതി ബന്ധം ഇല്ലാതായി. നിരവധി മരങ്ങളാണ് കടപുഴകി വീണത്. 20 വർഷത്തിനിടയിൽ ഇന്ത്യയിൽ വീശിയ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റാണ് ഫോനി. ക്ഷേത്ര നഗരമായ പുരിയൂടെ ഭൂരിഭാഗം മേഖലകളും ശക്തമായ പേമാരിയിൽ വെള്ളത്തിടിയിലായി. സർക്കാർ11ലക്ഷം ആളുകളെയാണ് ഇതുവരെ മാറ്റിപ്പാർപ്പിച്ചത്.ഇതിൽ 600 ഗർഭിണികളുണ്ടെന്നാണ് വിവരം. സംസ്ഥാനത്ത് 900 അഭയകേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്.രാജ്യം ജനങ്ങൾക്കൊപ്പമുണ്ടെന്ന് പറഞ്ഞു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്തിന് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട് . ആദ്യഘഡുവായി 1000 കോടിയാണ് അനുവദിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. വൈകുന്നേരം മൂന്ന് മുതൽ നാളെ രാവിലെ എട്ട് വരെ കൊൽക്കത്ത വിമാനത്താവളം അടച്ചിടും. കൊൽക്കത്തയിൽ നിന്നുള്ള 200ഓളം വിമാന സർവീസുകൾനിർത്തി വെച്ചു. ഫോനിയെ തുടർന്ന് പശ്ചിമ ബംഗാൽ മുഖ്യമന്ത്രി മമതാ ബാനർജി തന്റെ തിരഞ്ഞടെുപ്പ് റാലികൾ രണ്ട് ദിവസത്തേക്ക് പിൻവലിച്ചു. ജാർഖണ്ഡിൽ പ്രധാനമന്ത്രി 5ന് പങ്കെടുക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് റാലി 6 ലേക്ക് മാറ്റി. #WATCH: Visuals of heavy rainfall and strong winds from Balipatna in Khurda after #CycloneFani made a landfall in Odishas Puri. pic.twitter.com/g9gXHbpqu5 — ANI (@ANI) May 3, 2019 ഫോനി ചുഴലിക്കാറ്റിനെ നേരിടുന്നതിന്റെ ഭാഗമായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് 34 ദുരന്തനിവാരണ സംഘങ്ങളെ വിശാഖപട്ടണം, ചെന്നൈ, പാരദീപ്, ഗോപാൽപുർ, ഹാൽദിയ, ഫ്രാസർഗഞ്ച്, കൊൽക്കത്ത എന്നിവിടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. വിശാഖപട്ടണത്തും ചെന്നൈ തീരത്തും കോസ്റ്റ് ഗാർഡ് നാല് കപ്പലുകളും വിന്യസിച്ചിട്ടുണ്ട്. പതിനായിരത്തോളം ഗ്രാമങ്ങളും അമ്പതിലധികം നഗരങ്ങളുമാണ് ഫോനി വീശിയടിക്കാൻ സാധ്യതയുള്ള മേഖലയിലുള്ളത്. പ്രതികൂല കാലാവസ്ഥ പരിഗണിച്ച് ഭുവനേശ്വറിൽനിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ഒഡീഷാ തീരത്തുകൂടി കടന്നുപോകുന്ന ഇരുന്നൂറിലധികം തീവണ്ടികൾ റെയിൽവേ റദ്ദാക്കിയിട്ടുണ്ട്. പൊതുമേഖലാ എണ്ണക്കമ്പനിയായ ഒ.എൻ.ജി.സി. തീരക്കടലിലുള്ള എണ്ണക്കിണറുകളിൽ പണിയെടുക്കുന്ന 500 ജീവനക്കാരെ ഒഴിപ്പിച്ചു. വിനോദസഞ്ചാരികളോട് കൊൽക്കത്തവിടാൻ ബംഗാൾ സർക്കാർ നിർദേശിച്ചിട്ടുണ്ട്. ശനിയാഴ്ചയോടെ ബെംഗാൾ തീരം കടന്ന് ബംഗ്ലാദേശിലേക്ക് ഫോനി കടക്കും. #WATCH Odisha: Indian Coast Guard loading relief material on a chopper; relief material to be distributed to people affected due to #CycloneFani. pic.twitter.com/cN7p17zIVE — ANI (@ANI) May 3, 2019 content highlights:cyclone fani hits odisha,3 died


from mathrubhumi.latestnews.rssfeed http://bit.ly/2GSUE56
via IFTTT