ന്യൂഡല്‍ഹി: ഇറാന്‍ ഒഴികെയുള്ള രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുമെന്നും അതോടൊപ്പം രാജ്യ പുരോഗതിക്കാണ് പ്രധാന പരിഗണനയെന്നും അമേരിക്കയുമായി ചര്‍ച്ചകള്‍ തുടരുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു. മാത്രമല്ല നിലവില്‍ ഇന്ത്യയിലേക്കുള്ള എണ്ണയുടെ 10 ശതമാനമാണ് ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്നത്.
കൂടാതെ യു.എസ് ഉപരോധത്തെ തുടര്‍ന്ന് ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് നിലവില്‍ ഈ തീരുമാനം. ഇറാനുമായുള്ള ഇന്ധന വ്യാപാരം അവസാനിപ്പിക്കാനായി സൗഹൃദ രാജ്യങ്ങള്‍ക്ക് അമേരിക്ക നല്‍കിയ സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. നേരത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു.
from Anweshanam | The Latest News From India http://bit.ly/2DI44j6
via IFTTT