ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ പ്രധാന ഘടകമായ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിനെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയെ തീരുമാനം അറിയിക്കും. അതേസമയം മെമ്മറി കാര്‍ഡ് കേസിലെ രേഖയാണോ തോണ്ടിമുതല്‍ ആണോ എന്ന് സംസ്ഥാന സര്‍ക്കാരിനോട് ഇന്നലെ സുപ്രീംകോടതി ചോദിച്ചിരുന്നു. എന്നാല്‍ കൃത്യമായ ഉത്തരം നല്‍കാന്‍ സര്‍ക്കാര്‍ അഭിഭാഷകനായില്ല. ഇത് സംബന്ധിച്ചുള്ള തീരുമാനമാണ് ഇന്ന് സുപ്രീം കോടതിയെ അറിയിക്കുന്നത്. കേസിലെ തൊണ്ടി മുതലാണെങ്കില്‍ ദൃശ്യങ്ങള്‍ വിചാരണയ്ക്ക് ഉപയോഗിക്കാന്‍ കഴിയില്ല എന്നതാണ് വാസ്ഥവം. അതേസമയം കേസ് രേഖയാണെങ്കില്‍ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നടന്‍ ദിലീപിന് കൈമാറുന്ന കാര്യത്തില്‍ ജില്ലാ ജഡ്ജി തീരുമാനം എടുക്കുന്നതുമാണ്. അതിനാല്‍ എല്ലാ വശവും ആലോചിച്ച് തീരുമാനം അറിയിക്കണമെന്നാണ് സുപ്രീം കോടതി ഇന്നലെ സര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്തിയിരുന്നത്. കൃത്യമായി പരിശോധിച്ചു വേണം ഉത്തരം നല്‍കാനെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.
മെമ്മറി കാര്‍ഡ് കേസ് രേഖയാണെന്നും പകര്‍പ്പിന് അവകാശം ഉണ്ടെന്നും ചൂണ്ടിക്കാട്ടി ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാരിനോട് ഇന്നലെ സുപ്രിം കോടതി ഇങ്ങനൊരു ചോദ്യം ചോദിച്ചത്. കേസിന്റെ ഭാഗമായ രേഖകള്‍ പ്രതിസ്ഥാനത്തുള്ള തനിക്ക് നല്‍കണമെന്നാണ് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇരയുടെ സ്വകാര്യത ഹ്നിക്കുകയാണ് ദിലീപിന്റെ ആവശ്യമെന്ന് കാണിച്ചാണ് ഹര്‍ജി തള്ളിയിരിക്കുന്നത്.
from Anweshanam | The Latest News From India http://bit.ly/2GRb0eC
via IFTTT