Breaking

Friday, May 3, 2019

മുന്‍ മന്ത്രി വി.വിശ്വനാഥ മേനോന്‍ അന്തരിച്ചു

കൊച്ചി: മുന്‍ മന്ത്രി വി.വിശ്വനാഥ മേനോന്‍ (92) നിര്യാതനായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്നായിരുന്നു മരണം. ഇന്ന് രാവിലെയായിരുന്നു അന്ത്യം.  മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സുഹൃത്തുക്കള്‍ക്കിടയില്‍ അമ്പാടി വിശ്വം എന്നറിയപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ് നേതാവാണ് വിശ്വനാഥ മേനോന്‍. ഇടപ്പളളി പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ ഒരാളുമാണ്. 

1987 ലെ ഇ.കെ നായനാര്‍ മന്ത്രിസഭയിലെ ധനകാര്യ മന്ത്രിയായിരുന്നു അദ്ദേഹം. രണ്ടുതവണ പാര്‍ലമെന്റ് അംഗവുമായിരുന്നു. സിപിഎം സിപിഐയുടെ പ്രതിനിധിയായി മത്സരിച്ചിട്ടുണ്ട്. 2006 പിസി ജോര്‍ജിനെതിരെ മത്സരിച്ചുവെങ്കിലും തോല്‍ക്കുകയാണ് ഉണ്ടായത്. മഹാരാജാസ് കോളേജിലെ പഠനകാലത്ത് രാഷ്ട്രീയപ്രവര്‍ത്തനവും സ്വാതന്ത്ര്യ സമരവും അദ്ദേഹം നടത്തിയിട്ടുണ്ട്. 

കുട്ടിക്കാലം മുതല്‍ വിശ്വനാഥ മേനോന്‍ ഗാന്ധിജിയുടെ ആരാധകനായിരുന്നു. വിദ്യാഭ്യാസത്തിനിടെ കമ്യൂണിസവും സോഷ്യലിസവും ഇദ്ദേഹത്തെ ആകര്‍ഷിക്കുകയുണ്ടായി. കൊച്ചിയില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ നേതാക്കളിലൊരാളായിരുന്നു. 1940 കളിലും 1950 കളിലും പാര്‍ട്ടിയുടെ അടിത്തറ കെട്ടിപ്പടുക്കുന്നതില്‍ ഇദ്ദേഹത്തിന്റെ പങ്ക് വലുതാണ്.
 



from Anweshanam | The Latest News From India http://bit.ly/2USt2SI
via IFTTT