Breaking

Saturday, May 18, 2019

മോദിക്ക് ക്ലീന്‍ ചിറ്റ്: തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത; അശോക് ലവാസ യോഗത്തില്‍ പങ്കെടുത്തില്ല

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന പരാതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, ബി.ജെ.പി അധ്യക്ഷൻ അമിത് ഷായ്ക്കും ക്ലീൻചിറ്റ് നൽകുന്നതിനെ എതിർത്ത തിരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രംഗത്ത്. വിയോജിപ്പുകൾ രേഖപ്പെടുത്താൻ തയ്യാറാകാത്ത തിരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗങ്ങളിൽ പങ്കെടുക്കേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ തീരുമാനം. മോദിക്കും അമിത് ഷാക്കും ക്ലീൻ ചിറ്റ് നൽകിയതിന് ശേഷം നടന്ന കമ്മീഷൻ യോഗങ്ങളിലൊന്നും അശോക് ലവാസ പങ്കെടുത്തിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയെ കൂടാതെ ലവാസയടക്കം രണ്ട് കമ്മീഷർമാരാണ് കമ്മീഷനിലുള്ളത്. മെയ് നാലിന് ശേഷം നടന്ന കമ്മീഷൻ യോഗങ്ങളിൽ സുനിൽ അറോറയും മറ്റൊരു കമ്മീഷണറായ സുശീൽ ചന്ദ്രയും മാത്രമേ പങ്കെടുത്തിട്ടുള്ളുവെന്നാണ് റിപ്പോർട്ട്. കമ്മീഷനിലെ ന്യൂനപക്ഷ തീരുമാനം രേഖപ്പെടുത്താതിനാൽ തുടർന്നുള്ള യോഗങ്ങളിൽ വിട്ട് നിൽക്കാൻ ഞാൻ നിർബന്ധിതനായിരിക്കുന്നുവെന്ന് അശോക് ലവാസ സുനിൽ അറോറക്ക് കത്തയച്ചിട്ടുണ്ട്. മെയ് നാലിനാണ് അദ്ദേഹം സുനിൽ അറോറക്ക് കത്ത് നൽകിയത്. ന്യൂനപക്ഷ തീരുമാനങ്ങൾ റെക്കോർഡ് ചെയ്യാതെ പോകുന്നതിനാൽ കമ്മീഷന്റെ ചർച്ചകളിൽ തന്റെ സാന്നിധ്യം അർത്ഥശൂന്യമായിരിക്കുമെന്നും ന്യൂനപക്ഷ തീരുമാനങ്ങൾ കമ്മീഷൻ രേഖപ്പെടുത്തുന്നത് പുനഃസ്ഥാപിക്കുന്നതിന് വേണ്ട നിയമനടപടികൾ ഞാൻ സ്വീകരിക്കുമെന്നും ലവാസ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കയച്ച കത്തിൽ പറയുന്നു. കത്ത് ലഭിച്ച ശേഷം അറോറ ലവാസയെ വിളിച്ച് വരുത്തുകയും കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. ജൂഡീഷ്യൽ നടപടികളിൽ മാത്രമാണ് ന്യൂനപക്ഷ തീരുമാനങ്ങൾ കൂടി രേഖപ്പെടുത്താറുള്ളത്. തിരഞ്ഞെപ്പ് ചട്ടലംഘന പരാതികൾ അത്തരത്തിലുള്ളതല്ലെന്നും അതിനാൽ രേഖപ്പെടുത്തേണ്ട ആവശ്യമില്ലെന്നുമാണ് സുനിൽ അറോറ അദ്ദേഹത്തെ ധരിപ്പിച്ചത്. Content Highlights:Election Commissioner Ashok Lavasa has recused himself from meetings of the full Commission


from mathrubhumi.latestnews.rssfeed http://bit.ly/2YzTfYs
via IFTTT