ന്യൂഡല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ സിപിഎം ഒരു സീറ്റുപോലും നേടില്ലെന്ന് എക്സിറ്റ് പോള്‍ സവേ ഫലങ്ങള്‍. ജന്‍കീ ബാത്ത് സര്‍വേയിലാണ് സി.പി.എം ഒരു സീറ്റുപോലും നേടില്ലെന്ന് പ്രവചനം.
യു.പി.എ മൂന്ന് സീറ്റുകള്‍ നേടും. 18 മുതല്‍ 26 വരെ സീറ്റുകള്‍ ജന്‍കീ ബാത്ത് സര്‍വേ ബി.ജെ.പിക്ക് പ്രവചിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് 13 മുതല്‍ 21 വരെ സീറ്റുകള്‍ നേടിയേക്കും.
സീ വോട്ടര്‍ എക്സിറ്റ് പോള്‍ സര്‍വേയിലും സി.പി.എം അക്കൗണ്ട് തുറക്കില്ലെന്ന് പ്രവചിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് 29 സീറ്റുകള്‍ വരെ നേടുമെന്നാണ് സീവോട്ടര്‍ എക്സിറ്റ് പോള്‍ സര്‍വേ പ്രവചിക്കുന്നത് ബി.ജെ.പി ഇവിടെ 11 സീറ്റുകള്‍ നേടും. കോണ്‍ഗ്രസ് രണ്ട് സീറ്റുകള്‍ ജയിക്കുമെന്നും സര്‍വേ പറയുന്നു.
സി.എന്‍.എന്‍ ന്യൂസ് 18 സര്‍വേ തൃണമൂല്‍ തരംഗമാണ് പശ്ചിമ ബംഗാളില്‍ പ്രവചിക്കുന്നത്. 36 മുതല്‍ 38 വരെ സീറ്റുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഇവിടെ ജയിക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു. ബി.ജെ.പി മൂന്ന് മുതല്‍ നാല് വരെ സീറ്റുകള്‍ നേടും. കോണ്‍ഗ്രസിന് ഒരു സീറ്റ് വരെ ലഭിച്ചേക്കാം.
ബി.ജെ.പി 11 സീറ്റുകള്‍ വരെ നേടുമെന്നാണ് ടൈംസ് നൗ എക്സിറ്റ് പോള്‍ സര്‍വേയിലെ പ്രവചനം. 2014ല്‍ 2 സീറ്റ് നേടിയ ഇടതുപക്ഷം ഇക്കുറി ബംഗാളില്‍ ഒരു സീറ്റില്‍ ഒതുങ്ങും. നാല് സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ നഷ്ടപ്പെടുമെന്നും ടൈംസ് നൗ പ്രവചിക്കുന്നു.
from Anweshanam | The Latest News From India http://bit.ly/2w5Mj9n
via IFTTT