ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബിഎസ്പി-എസ്പി-ആര്‍എല്‍ഡി സഖ്യം വന്‍ നേട്ടമുണ്ടാക്കുമെന്ന് എക്സിറ്റ് പോളുകള്‍. യുപിയിലെ 80 സീറ്റുകളില്‍ 56 സീറ്റുകളും മഹാസഖ്യം നേടുമെന്ന് എബിപി ന്യൂസ് നീല്‍സണ്‍ എക്സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നത്.
യോഗി ആദിത്യനാഥിന്റെ തട്ടകത്തിൽ ഇത്തവണ ബിജെപി തകർന്നടിയുമെന്നാണ് സർവേ പ്രവചിക്കുന്നത്. ബിജെപി 22 സീറ്റുകള്‍ മാത്രമേ നേടുകയുള്ളുവെന്നാണ് സര്‍വേ ഫലം.
മഹാസഖ്യം 40 സീറ്റുകള്‍ നേടുമെന്നാണ് റിപ്പബ്ലിക്-സീവോട്ടറിന്റെയും ന്യൂസ് എക്സിന്റെയും സര്‍വേ ഫലങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 71 സീറ്റുകളാണ് ബിജെപി നേടിയത്. കോണ്‍ഗ്രസ് കഴിഞ്ഞ തവണ രണ്ട് സീറ്റ് നേടിയപ്പോള്‍ ബിഎസ്പിക്ക് സീറ്റുണ്ടായിരുന്നില്ല. 282 സീറ്റെന്ന നിലയിലേക്ക് ബിജെപിയെ ഉയർത്തിയതിൽ യുപിയിൽ അവർ നേടിയ 71 സീറ്റുകൾക്ക് നിർണ്ണായക പങ്കുണ്ടായിരുന്നു.
from Anweshanam | The Latest News From India http://bit.ly/2Emgtd0
via IFTTT