പനമരം: പനമരം പുഴയിലെ കീഞ്ഞുകടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. കീഞ്ഞ് കടവ് പുത്തന്‍തോട്ടത്തില്‍ ആസിഫലിയുടെ ഇളയ മകന്‍ അജ്മല്‍ (17) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ ആറരയോടെ സുഹൃത്തുക്കളോടൊപ്പം പനമരം പുഴയിലെ കീഞ്ഞു കടവില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു.
പുഴയില്‍ മുങ്ങിയ ഉടനേ സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും അരമണിക്കൂറിനു ശേഷമാണ് അജ്മലിനെ പുഴയില്‍ നിന്നും കണ്ടെടുത്തത്.
from Anweshanam | The Latest News From India http://bit.ly/2VQZqdR
via IFTTT