Breaking

Friday, May 3, 2019

കഴക്കൂട്ടത്ത് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതിയ്ക്കായി വ്യാപക തെരച്ചില്‍

കഴക്കൂട്ടം: ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം. പെണ്‍കുട്ടി ഒച്ചവച്ചതിനെ തുടര്‍ന്ന് പ്രതി രക്ഷപ്പെടുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കഴക്കൂട്ടം പൊലീസ് ഇയാള്‍ക്കായി തെരച്ചില്‍ ശക്തമാക്കി.

കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ പെണ്‍കുട്ടിയ്ക്ക് നേരെയാണ് അതിക്രമമുണ്ടായത്. രണ്ട് ദിവസമായി ഇവിടെ ചികിത്സയിലായിരുന്നു കുട്ടി. മുത്തശ്ശിയോടൊപ്പം രക്തം പരിശോധനയ്ക്ക് പോയശേഷം റൂമില്‍ വിശ്രമിക്കുമ്ബോഴാണ് അപരിചിതനായ ഒരാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുട്ടി നിലവിളിച്ചപ്പോള്‍ പ്രതി ഓടി രക്ഷപ്പെടുകയായിര്‍ന്നു.
 



from Anweshanam | The Latest News From India http://bit.ly/2vBh99n
via IFTTT