ന്യൂഡല്‍ഹി: റംസാന് വ്രതകാര്ക്ക് വേണ്ടി വോട്ടെടുപ്പ് സമയം മാറ്റണമെന്ന ഹര്‍ജിയില്‍ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോടു സുപ്രീം കോടതി. വ്രതാനുഷ്ഠാനങ്ങളും കൊടുംചൂടും കാരണം മുസ്ലിം വോട്ടര്‍മാര്‍ക്ക് നീണ്ട നിരയില്‍ നില്ക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി രണ്ട് അഭിഭാഷകര്‍ നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. വോട്ടെടുപ്പ് സമയം പുലര്‍ച്ചെ അഞ്ച് മുതല്‍ ആക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മേയ് 6, 12, 19 തീയതികളില്‍ നടക്കുന്ന മൂന്ന് ഘട്ടങ്ങളിലെ വോട്ടെടുപ്പ് സമയം മാറ്റാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനു നിര്‍ദേശം നല്‍കണമെന്നാണ് അഭിഭാഷകര്‍ പൊതുതാത്പര്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍, ഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ വാദം കേട്ട ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തയാറായില്ല. ഉചിതമായ തീരുമാനമെടുക്കാന്‍ കമ്മീഷനു നിര്‍ദേശം നല്കിയ കോടതി ഹര്‍ജി തീര്‍പ്പാക്കി.
ജലപാനം പോലുമില്ലാതെ വ്രതമനുഷ്ഠിക്കുന്നവര്‍ക്ക് കടുത്ത വേനലില്‍ നീണ്ട ക്യൂവില്‍ മണിക്കൂറുകള്‍ നില്‍ക്കുന്നത് അസാധ്യമാണ്. ദീര്‍ഘനേരം കൊടുംചൂടില്‍ ക്യൂവില്‍ നിന്നാല്‍ നിര്‍ജലീകരണം അടക്കമുള്ള പ്രശ്നങ്ങള്‍ക്കു കാരണമാകും. ഇത്തരക്കാര്‍ക്ക് പുലര്‍ച്ചെ നാലരയ്ക്കോ അഞ്ചിനു ശേഷമോ വോട്ടെടുപ്പിനായി എത്തിച്ചേരാനാകും. ഇതു കണക്കിലെടുത്ത് രാവിലെ ഏഴ് മുതല്‍ ആരംഭിക്കുന്ന വോട്ടെടുപ്പ് ഒന്നോ ഒന്നര മണിക്കൂര്‍ മുന്‍പോ തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യണമെന്ന് ഹര്‍ജിക്കാരുടെ ആവശ്യം.
from Anweshanam | The Latest News From India http://bit.ly/2VEfjDj
via IFTTT