Breaking

Friday, May 3, 2019

വിവാദപരാമര്‍ശം: മോദിക്ക് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ക്ലീന്‍ ചിറ്റ്

ന്യൂ​ഡ​ല്‍​ഹി: പെ​രു​മാ​റ്റ ച​ട്ട​ലം​ഘ​ന പ​രാ​തി​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ക്ലീ​ന്‍​ചി​റ്റ്. ആണവായുധ പ്രസംഗത്തില്‍ മോദിക്ക് മൂന്നാമത്തെ ക്ലീന്‍ ചിറ്റ് നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധി അമിത് ഷായ്ക്കെതിരെ നടത്തിയ കൊലയാളി പരാമര്‍ശവും ചട്ടലംഘനമല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. 

മോദി നടത്തിയ രണ്ട് പ്രസ്താവനകള്‍, 'പുതിയ വോട്ടര്‍മാര്‍ പുല്‍വാമയിലെ രക്തസാക്ഷികള്‍ക്കും ബാലക്കോട്ട് മിന്നലാക്രമണം നടത്തിയവര്‍ക്കും വേണ്ടി വോട്ട് ചെയ്യും',  ' ആണവായുധങ്ങള്‍ ദീപാവലിയ്ക്ക് പൊട്ടിക്കാന്‍ വച്ചിരിക്കുന്നതല്ല' എന്നീ  പ്രസ്താവനയിലുമാണ്  ചട്ട ലംഘനമല്ലില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയത്.

സൈ​ന്യ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വി​ഷ​യ​മാ​ക്ക​രു​തെ​ന്ന് ക​മ്മീ​ഷ​ന്‍ നേ​ര​ത്തെ നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ലും ഈ ​നി​ല​പാ​ടി​ല്‍ മ​ല​ക്കം മ​റി​ഞ്ഞാ​ണ് പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​മ്മീ​ഷ​ന്‍ ക്ലീ​ന്‍ ചി​റ്റ് ന​ല്‍​കി​യ​ത്. 
 
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും നിരന്തരം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടും കമ്മീഷന്‍ നടപടിയെടുക്കുന്നില്ലെന്ന ഹര്‍ജിയിലാണ് പരാതികളില്‍ ഉടനെ തീര്‍പ്പ് കല്‍പിക്കാന്‍ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. ഇരുവര്‍ക്കുമെതിരെ സമര്‍പ്പിക്കപ്പെട്ട എട്ട് പരാതികളില്‍ നടപടി ഉണ്ടായില്ലെന്ന് കോണ്‍ഗ്രസ് എംപിയും മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയുമായ  സുസ്മിതാ ദേവ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇവയില്‍ രണ്ടു പരാതികളില്‍ തീരുമാനമെടുത്തെന്ന് കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു. മറ്റു പരാതികള്‍ തീര്‍പ്പാക്കാന്‍ ബുധനാഴ്ചവരെ സമയം അനുവദിക്കണമെന്ന കമ്മീഷന്‍റെ ആവശ്യം കോടതി തള്ളി. 



from Anweshanam | The Latest News From India http://bit.ly/2vx3uA7
via IFTTT