Breaking

Saturday, May 18, 2019

നൂറ് ദിവസം പിന്നിട്ട് കുമ്പളങ്ങി നൈറ്റ്സ് തീയറ്ററുകളില്‍ ഓടുമ്പോള്‍ ആഘോഷമാക്കി താരങ്ങള്‍

കൊച്ചി:  നൂറ് ദിവസം പിന്നിട്ട് കുമ്പളങ്ങി നൈറ്റ്സ് തീയറ്ററുകളില്‍ ഓടുമ്പോള്‍ ആഘോഷമാക്കിയിരിക്കുകയാണ് താരങ്ങള്‍. കൊച്ചി ഐഎംഎ ഹാളിലായിരുന്നു നൂറാംദിനാഘോഷം നടന്നത്. അച്ചടി ഭാഷ സംസാരിക്കാത്തവര്‍ക്കും ഫ്യൂഡല്‍ ചിഹ്നങ്ങളും സവര്‍ണ്ണ മുഖങ്ങളും ഇല്ലാത്തവര്‍ക്കും ജീവിതവും കഥയും ഉണ്ടെന്ന് കാണിച്ച് തന്ന കുമ്പളങ്ങി നൈറ്റ്‌സ് നൂറ് ദിവസം പിന്നിടുമ്പോഴും പ്രേക്ഷക ഹൃദയം ഇതിനോടകം കൈയ്യിലേറ്റു കഴിഞ്ഞു. വര്‍ണ്ണങ്ങള്‍ ഹൃദയത്തിലേക്ക് ഒലിച്ചിറങ്ങുന്ന മായികത അവശേഷിപ്പിക്കുന്ന ദൃശ്യ ഭംഗിയുമായി തീയറ്ററുകളില്‍ കുമ്പളങ്ങി ഓടാന്‍ തുടങ്ങിയിട്ട് വെള്ളിയാഴ്ചയാണ് 100 ദിവസം പിന്നിട്ടത്. 

മികച്ച ടെക്നീഷ്യന്‍മാരെയും അഭിനേതാക്കളേയും ലഭിച്ചതാണ് സിനിമയുടെ വിജയത്തിന് പിന്നിലെന്ന് സംവിധായകന്‍ മധു സി നാരായണന്‍ പറഞ്ഞു. ഇനിയും നല്ല സിനിമകള്‍ സംഘത്തില്‍നിന്ന് ഉണ്ടാകും. ദിലീഷ് പോത്തന്‍, ആഷിഖ് അബു, ശ്യം പുഷ്‌ക്കരന്‍ എന്നിവരുടെ പിന്തുണയും ഈ നേട്ടത്തിന് പിന്നിലുണ്ടെന്ന് മധു പറഞ്ഞു. ഫഹദ് ഫാസില്‍, ഷൈയ്ന്‍ നിഗം, ശ്യാം പുഷ്‌ക്കരന്‍, അന്ന ബെന്‍, സൗബിന്‍ ഷാഹിര്‍, ഗ്രേയ്സ് ആന്റണി, റിമ കല്ലിങ്കല്‍, ആഷിക് അബു, ഉണ്ണിമായ, നസ്രിയ നസിം, സുഷിന്‍ ശ്യാം തുടങ്ങിയവര്‍ പങ്കെടുത്തു.
 



from Anweshanam | The Latest News From India http://bit.ly/2Wc3JQ8
via IFTTT