Breaking

Saturday, May 18, 2019

ഹൃതിക് റോഷന്‍ നായകനായി എത്തിയ ബോളിവുഡ് ചിത്രം കാബില്‍ ചൈനയില്‍ പ്രദര്‍ശനത്തിന് എത്തുന്നു

ബോളിവുഡ് ചിത്രം കാബില്‍ ചൈനയില്‍ പ്രദര്‍ശനത്തിന് എത്തുന്നു. ഹൃതിക് റോഷന്‍ നായകനായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ്  കാബില്‍. സഞ്ജയ് ഗുപ്‌ത സംവിധാനം ചെയ്ത ചിത്രത്തില്‍ യാമി ഗൗതം ആയിരുന്നു നായിക. ബോളിവുഡില്‍ വമ്പന്‍ വിജയം നേടിയ ചിത്രം നിര്‍മിച്ചത് രാകേഷ് റോഷന്‍ ആയിരുന്നു.

ചിത്രം ജൂണ്‍ അഞ്ചിന് ചൈനയില്‍ പ്രദര്‍ശനത്തിന് എത്തും. ഹൃതിക് റോഷന്റെ ആദ്യ ചിത്രമാണ് ചൈനയില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്. വിജയ് കുമാര്‍ മിശ്ര തിരക്കഥ എഴുതിയ ചിത്രത്തില്‍ രോഹിത്,സുരേഷ് മേനോന്‍,ഗിരീഷ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.



from Anweshanam | The Latest News From India http://bit.ly/2WKwuk1
via IFTTT